Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

റിയാദ് ടാക്കീസ് ഓണാഘോഷം; സിംഗപ്പൂര്‍ സ്ഥാനപതി മുഖ്യാതിഥി

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പൊന്നോണം-24 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സൗദിയിലെ സിംഗപ്പൂര്‍ സ്ഥാനപതി എസ് പ്രേംജിത് മുഖ്യാഥിതിയായിരുന്നു. മലയാള മണ്ണിന്റെ തനിമ നിലനിര്‍ത്തി ചെണ്ടമേളവും തിരുവാതിര ചുവടുകളും മുത്തുക്കുടയേന്തിയ ബാലികമാരും അണിനിരന്ന വര്‍ണാഭമായ പരിപാടിയില്‍ പുലികളിയും അരങ്ങേറി. വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബലിയെ ആര്‍പ്പ് വിളിയോടെ വരവേറ്റു. ഷിഫ റിമാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ്് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നല്‍കി. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. അല്‍ റയാന്‍ ഇന്റര്‍നേഷണല്‍ ക്ലിനിക് പ്രതിനിധി മശ്താഖ് മുഹമ്മദാലി, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വല്‍, ടി വി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലാം ടി വി എസ്, അന്‍സാര്‍ ക്രിസ്റ്റല്‍, ഷമീര്‍ ശാമില്‍, സനു മാവേലിക്കര, റഹ്മാന്‍ മുനമ്പത്ത് എം കെ ഫുഡ്‌സ്, ശബരീഷ് ചിറ്റൂര്‍, ഫൈസല്‍ ബി ആന്റ് ബി, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നിബിന്‍ ഇന്ദ്രനീലം സിറ്റി ഫഌവര്‍, നസില്‍ റോസൈസ്, ശിഹാബ്, സാമൂഹിക പ്രവര്‍ത്തകരായ മുജീബ് കായംകുളം, അസ്‌ലം പാലത്ത്, കബീര്‍ പട്ടാമ്പി, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍, കണ്‍വീനര്‍ നസീര്‍ അല്‍ഹൈര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാതിഥിയെ കോഡിനേറ്റര്‍ ഷൈജു പച്ച പൊന്നാട അണിഞ്ഞ് ആദരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക, വിനോദ മത്സരങ്ങള്‍ അരങ്ങേറി. റിജോഷ് കടലുണ്ടി, ബാലഗോപലന്‍, ഷാഫി നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൃഷ്ണകുമാര്‍, ജലീല്‍ കൊച്ചിന്‍, പവിത്രന്‍ കണ്ണൂര്‍, ശങ്കര്‍ കേശവന്‍, ദേവിക ബാബുരാജ്, മാലിനി, റോബിന്‍ ഡേവിസ്, ഇശല്‍ ആസിഫ്, ഫാത്തിമ, ശുബൈബ്ബ്, ആമിന ഫാത്തിമ, ബിനു, ടോണി, ഷബ്‌ന എന്നിവര്‍ സംഗീത വിരുന്നൊരുക്കി.

അഞ്ജു അനിയനും ടീമും അവതരിപ്പിച്ച തിരുവാതിരകളി, അലിയ അനസിന്റെ ഭരതനാട്യം, കലാമണ്ഡലം കുഞ്ഞുമുഹമ്മദ് മാഷും സംഘവും ആവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം, ആദ്യ സുഗേഷ്, ലയ സുഗേഷ്, ഇഷാ ഫാത്തിമ, ഏഞ്ചല്‍ ജോണി എന്നിവരുടെ നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. വരുണ്‍, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവേലിയായി ജോസ് ആന്റണി വേഷമിട്ടു.

സജീര്‍ സമദ്, അശോക്, അന്‍വര്‍ യൂനുസ്,സരൂപ് ഉണ്ണി, ഹരീഷ്, ലബൈബ്ബ് ഇ കെ, എടവണ്ണ സുനില്‍ ബാബു, രതീഷ് നാരായണന്‍, ബാബു കണ്ണോത്, നബീല്‍ ഷാ, ജോസ് കടമ്പനാട്, പീറ്റര്‍ ജോര്‍ജ്, ഷിറാസ്, നൗഷാദ് പുനലൂര്‍, അന്‍സാര്‍ കൊടുവള്ളി, റാഫി എം ഡി, റമീസ്, ജംഷി കാലിക്കറ്റ്, സോണി ജോസഫ്, നിസാര്‍ പള്ളികശേരി, സനൂപ് രയറോത്ത്, ഷഫീഖ് വലിയ, റജീസ്, എല്‍ദോ വയനാട്, സുദീപ് പി എസ്, ഫൈസല്‍ കൊച്ചു, സിജോ മാവേലിക്കര, അഷ്‌റഫ് അപ്പക്കാട്ടില്‍, ജംഷാദ്, നൗഷാദ് പള്ളത്, അനില്‍ കുമാര്‍ തമ്പുരു, സജി ചെറിയാന്‍, സുല്‍ഫി കൊച്ചു, സാജിദ്‌നൂറനാട്,ഷംനാസ് അയൂബ്, പ്രദീപ് കിച്ചു, ഷാജി സാമുവല്‍, മുഹമ്മദ് റിസ്വാന്‍, ഷിജു ബഷീര്‍, ടിനു, ജോണി തോമസ്, ജില്‍ ജില്‍ മാളവന, ജിബിന്‍ സമദ്, ബാദുഷ, രജീഷ്, സാജിദ്, സൈദ്, വര്‍ഗീസ് തങ്കച്ചന്‍, കെ ടി കരീം, അന്‍വര്‍ സാദത്, പ്രമോദ്, നാസര്‍ വലിയകത്ത്, ശിഹാബ്, ഇബ്രാഹിം, ശുകൂര്‍,ഷഹനാസ്, ഷംനാദ് അയൂബ്, സനോജ്, ഷമീര്‍, രാഷി രമേശ്, ഫാരിസ് നവാസ്, പ്രഷീദ്, സിദാന്‍ ഷമീര്‍, നാസര്‍ ആലുവ, ശംഷു, ബ്ലസണ്‍, ബൈജു ഇട്ടന്‍, അജിത്,സജീവ്,ശരത്, ഹബീബ്, അലി, ഉമറലി അക്ബര്‍, ഷാഫി ഫ്രണ്ട്‌സ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷ വേദിയില്‍ ‘ഡോള്‍ ഓഫ് അറേബ്യ’ യുടെ നാസിക് ഡോള്‍ ടീമിന്റെ അരങ്ങേറ്റവും നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top