റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എഡിപിഎ) പുന:സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതു യോഗത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു. അലി ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെന്നിസ് സ്ലീബാ വര്‍ഗീസ്, അമീര്‍ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂര്‍, നിഷാദ് ചെറുവള്ളി, ജിബിന്‍ സമദ് കൊച്ചിന്‍, നാദിര്‍ഷാ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
റിയാദിഫ പ്രവാസികളായ എറണാകുളം ജില്ലയിലെ നൂറ്റി അമ്പതിലധികം പേര്‍പങ്കെടുത്ത യോഗത്തില്‍ എക്‌സികൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
അലി ആലുവ (ചെയര്‍മാന്‍), കരീം കാനാമ്പുറം (പ്രസിഡന്റ്), സുഭാഷ് കെ അമ്പാട്ട് (സെക്രട്ടറി), ഡൊമിനിക് സാവിയോ (ട്രഷറര്‍), ലാലു വര്‍ക്കി, ജിബിന്‍ സമദ് കൊച്ചി (വൈസ് പ്രസിഡന്റുമാര്‍), ഷാജി പരീത്, അഡ്വ. അജിത് ഖാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അംജദ് അലി (കോര്‍ഡിനേറ്റര്‍), നിഷാദ് ചെറുവട്ടൂര്‍ (ചാരിറ്റി കണ്‍വീനര്‍), അജ്‌നാസ് ബാവു കോതമംഗലം (മീഡിയ കണ്‍വീനര്‍), ആഷിഖ് കൊച്ചിന്‍ (ഐടി സെല്‍ കണ്‍വീനര്‍), ജലീല്‍ കൊച്ചിന്‍ (ആര്‍ട്‌സ് കണ്‍വീനര്‍), ജസീര്‍ കോതമംഗലം (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഡെന്നിസ് സ്ലീബാ വര്‍ഗീസ്, നൗഷാദ് ആലുവ, സെയ്ദ് അബ്ദുല്‍ ഖാദര്‍, സലാം പെരുമ്പാവൂര്‍, റിയാസ് മുഹമ്മദ് അലി പറവൂര്‍, ഷുക്കൂര്‍ ആലുവ, അലി തട്ടുപറമ്പില്‍ ചെറുവട്ടൂര്‍, ബാബു പറവൂര്‍, എം സാലി ആലുവ, നിഷാദ് ചെറുവള്ളി, ഷാജി കൊച്ചിന്‍ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ഗോപകുമാര്‍ പിറവം സ്വാഗതവും ഡോമിനിക് സാവിയോ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.