Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

മതബോധത്തിന്റെ അഭാവം മത സംഘര്‍ഷത്തിന് കാരണം: എന്‍കെ പ്രേമചന്ദ്രന്‍ എംപി

റിയാദ്: യഥാര്‍ത്ഥ മതബോധത്തിന്റെ അഭാവമാണ് മത സംഘര്‍ഷത്തിന് കാരണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കേരളത്തില്‍ അപരിചിതമായ പല അനഭലഷണീയ പ്രവണതകളും വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മലയാളം സംസ്‌കാരം സൗഹാര്‍ദ്ദം’ മുഖാമുഖം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തുളള വിശ്വാസങ്ങളും പ്രത്യശാസ്ത്രങ്ങളും മനുഷ്യ നന്മയ്ക്കുവേണ്ടിയുളളതാണ്. ജാതി, മത, സാമുദായിക ചിന്തകള്‍ക്കതീതമായി മാനവികതയാണ് ആത്യന്തിക ലക്ഷ്യം. എന്നാല്‍ വിശ്വാസങ്ങളുടെയും പ്രത്യശാസ്ത്രങ്ങളുടെയും പേരിലുണ്ടാകുന്ന വിഭാഗീയതയും വദ്വേഷവും പകയും മത മൈത്രിയെ പിടിച്ചുലയ്ക്കുന്നു.

വിമോചനത്തിന്റെയും പുരോഗതിയുടെയും ആധാരശില വിദ്യാഭ്യാസമാണ്. നവോത്ഥാന ഘട്ടത്തിലൂടെ കടന്ന് ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചയാണ്. ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് വന്‍ കുടിയേറ്റമാണ് നടക്കുന്നത്. ഇതു കേരളത്തെ വൃദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, ചങ്ങാത്തമുതലാളിത്തം, സംസ്‌കാരത്തെയും സൗഹാദ്ദത്തെയും സ്വാധീനിക്കുന്ന സിനിമ സാഹിത്യം, ജന്റര്‍ന്യൂട്രാലിറ്റി തുടങ്ങി നിരവധി വിഷയങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എന്‍കെ പ്രേമചന്ദ്രന്‍ എംപി മറുപടി പറഞ്ഞു.

പരിപാടിയില്‍ മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. മീഡിയാ ഫോറം പ്രവര്‍ത്തകര്‍ എന്‍കെ പ്രേമചന്ദ്രനും പ്രശംസാ ഫലകം സമ്മാനിച്ചു. പത്‌നി ഡോ. ഗീതാ പ്രേമചന്ദ്രനും സന്നിഹിതയായിരുന്നു. ഗാന്ധി ഭവന്‍ ട്രസ്റ്റിയും സ്‌നേഹരാജ്യം മാഗസിന്‍ മാനേജിംഗ് എഡിറ്ററായ ഡോ. സോമരാജനെ പൊന്നാട അണിഞ്ഞ് ആദരിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സെക്രട്ടറി നാദിനഷാ റഹ്മാന്‍ നന്ദിയും പറഞ്ഞു. നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ജലീല്‍ ആലപ്പുഴ, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, മുജീബ് ചങ്ങരംകുളം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top