
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് (പിപിഎആര്‍) ”രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന പേരില്‍ കേരളപ്പിറവി ദിനത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.

പരിപാടിയില്‍ പ്രിസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കരീം കാനാമ്പുറം, മുന്‍ പ്രസിഡന്റുമാരായ അലി ആലുവ, സലാം മാറമ്പിള്ളി, സലാം പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളികള്‍ക്ക് പോറ്റ നാടിനോടുള്ള കൂറും കരുണയും കടപ്പാടുമാണ് ഇത്തരം ക്യാമ്പുകളെന്ന് പിപിഎആര്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് കാട്ടുകടി മേതല ക്യാമ്പിന് നേതൃത്വം നല്‍കി. ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍ കോട്ടപ്പുറത്ത്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട്ട്, എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായ സിയാവുദ്ധീന്‍ മൂസ, ഷാനവാസ്, തന്‍സില്‍ ജബ്ബാര്‍, മജീദ് പാറക്കല്‍, ഷെമീര്‍ പോഞ്ഞാശ്ശേരി, അഡ്വ: അജിത് ഖാന്‍, വിനൂപ്, ലാലു വര്‍ക്കി, സുഭാഷ് അമ്പാട്ട് തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി മുജീബ് മൂലയില്‍ സ്വാഗതവും ട്രെഷറര്‍ അന്‍വര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.