Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

റിയാദ്: ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തില്‍ അരങ്ങേറിയ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. കിംഗ് സൗദ് സര്‍വകലാശാലയില്‍ സാഹിത്യ പ്രസിദ്ധീകരണ വിവര്‍ത്തന അതോറിറ്റിയാണ് പുസ്തകോത്സവം ഒരുക്കിയത്. അറബ് സംസ്‌കാരവും സര്‍ഗാത്മകതയും വിശകലനം ചെയ്ത മേളയില്‍ ഖത്തര്‍ അതിഥി രാജ്യമായിരുന്നു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം പേരാണ് മേള സന്ദര്‍ശിച്ചത്. അറിവിന്റെയും ചിന്തയുടെയും സാഹിത്യത്തിന്റെയും ജാലകം തുറന്ന മേളയില്‍ അന്താരാഷ്ട്ര രംഗത്തെ സാഹിത്യ, പ്രസിദ്ധീകരണ, സംരംഭകര്‍ പങ്കെടുത്തതായി അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസന്‍ അല്‍വാന്‍ പറഞ്ഞു.

800 പവലിയനുകളിലായി പതിനായിരക്കണക്കിന് ശീര്‍ഷകങ്ങളിലുളള പുതിയ പ്രസിദ്ധീകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 30ലധികം രാജ്യങ്ങളില്‍നിന്നുള്ള 2000ലധികം പ്രസാധക സ്ഥാപനങ്ങളും ഏജന്‍സികളും പങ്കെടുത്തു. 2.8 കോടി റിയാലിലധികം വിറ്റുവരവുണ്ടായി. അറബ് ലോകത്തെ ഏറ്റവും മികച്ച പുസ്തക മേളയായി റിയാദ് പുസ്തകോത്സവം മിറയിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top