
റിയാദ്: പരിശുദ്ധ റമളാനെ സ്വാഗതം ചെയ്ത് കൊണ്ട് റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ അഹ് ലന്‍ ലി റമളാന്‍ പരിപാടി സംഘടിപ്പിച്ചു. ‘കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം’ എന്ന പ്രമേയത്തിലുള്ള െ്രെതമാസ ക്യാമ്പയിന്റെ ഭാഗമായി റിയാദ് ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുജീബ് ഫൈസി മമ്പാട് ഉദ്ഘാടനം ചെയ്തു.കെ ഡി എം എഫ് പ്രസിഡണ്ട് സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ഓണ്‍ലൈന്‍ വഴി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

സമീര്‍ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി, അബ്ദുറഹ്മാന്‍ ഫറോക്ക്, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ആശംസകള്‍ നേര്‍ന്നു. ജുനൈദ് മാവൂര്‍ അമീന്‍ കൊടുവള്ളി സഫറുള്ള കൊയിലാണ്ടി,അബ്ദുല്‍ റസാഖ് മായങ്ങില്‍ അന്‍വര്‍ കൊടുവള്ളി സമീര്‍ മച്ചക്കുളം നേതൃത്വം നല്‍കി.
ബഷീര്‍ താമരശ്ശേരി, ഷറഫുദ്ദീന്‍ ഹസനി, സ്വാലിഹ് മാസ്റ്റര്‍, മുഹമ്മദ് കായണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫള്‌ലുറഹ്മാന്‍ പതിമംഗലം സ്വാഗതവും അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
