
റിയാദ്: ഉനൈസ റണ്ണിംഗ് സ്റ്റാര്‍ ക്ലബ്ബ് പതിനെട്ടാം വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി അല്‍ നജ്മ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ ഏകദിന ഫുഡ്‌ബോള്‍ ലീഗ് മത്സരം അരങ്ങേറി. വാശിയേറിയ മത്സരത്തില്‍ 4 ടീമുകള്‍ അണിനിരന്നു. ഷിഫാറിന്റെ നേതൃത്വത്തിലുളള ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുഹൈല്‍ മേലാറ്റൂര്‍ നൗഷാദ് കോഴിക്കോട് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി കുട്ടനെയും, ടോപ്പ് സ്‌കോററായി സൈഫുവിനെയും തിരഞ്ഞെടുത്തു, റിയാസ് മുനീര്‍, സനദ്, ആഷിക് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.


വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
