
ബുറൈദ: കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മന്‍സൂറിന്റെ വേര്‍പാടില്‍ പ്രതിഷേധ യോഗം. കെ എം സി സി, ഓ ഐ സി സി സംഘടനകള്‍ സംയുക്തമായയി യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്ന പ്രതിഷേധം.
ജാനാധിപത്യ പ്രക്രിയയിലെ അഭിവാജ്യഘടകമാണ് വോട്ടു രേഖപ്പെടുത്താനുള്ള അവകാശം. ഇതില്‍ പങ്കാളിയാകുന്നവര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയാണ് സംരക്ഷിക്കുന്നത്. ജനാധിപത്യ വിശ്വാസികളെ കൊലപ്പെടുത്തി സി പി എം ജനാധിപത്യത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് വഹിച്ച നവാസ് പള്ളിമുക്ക് കുറ്റപ്പെടുത്തി

യോഗത്തില്‍ ഓ ഐ സി സി ആക്ടിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കുര്യന്‍, അയ്യൂബ് മുക്കം, ഷെരീഫ് തലയാട്, സത്താര്‍ കൂടരഞ്ഞി, ഫൈസല്‍ ആലത്തൂര്, റെഫീഖ് ചെങ്ങളായി, അല്‍ത്താഫ്, ഷെരീഫ് മാങ്കടവ്, അബ്ദുറഹിമാന്‍ കാപ്പാട്, തുടങ്ങിയവര്‍ സംസാരിച്ചു, കെ എം സി സി സെക്രട്ടറി ബഷീര്‍ വെള്ളില സ്വാഗതവും യൂസുഫ് ചെറുമല നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
