Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

അന്താരാഷ്ട്ര കൂട്ടായ്മ ഡി സി ഒ പ്രഥമ സെക്രട്ടറി ജനറലായി സൗദി വനിത

റിയാദ്: ഡിജിറ്റല്‍ കോഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്റെ അധ്യക്ഷ പദവി സൗദി അറേബ്യക്ക്. ഡിജിറ്റല്‍ സമ്പദ് ഘടന പരിപോഷിപ്പിക്കുന്നതിനുളള അന്താരാഷ്ട്ര കൂട്ടായ്മയുടെ പ്രഥമ സെക്രട്ടറി ജനറലായി സൗദി വനിത ദീമ അല്‍ യഹ്‌യയെയും തെരഞ്ഞെടുത്തു.

ഡിജിറ്റല്‍ സമ്പദ് ഘടനയുടെ നവീകരണവും സഹകരണവും ലക്ഷ്യമാക്കിയാണ് അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്. പ്രഥമ യോഗത്തില്‍ സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹ അധ്യക്ഷത വഹിച്ചു.

പുതിയ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സമ്പദ് ഘടനക്ക് ഏറെ പ്രാധാന്യവും സാധ്യതയുമാണുളളത്. അതുകൊണ്ടുതന്നെ സാമ്പദ് ഘടനയുടെ വളര്‍ച്ചക്കും പരിഷ്‌കരണത്തിനും അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. യുവ സംരംഭകരെ ശാക്തീകരിക്കുകയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രാല്‍സാഹിപ്പിക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ എക്കണോമിയുടെ വളര്‍ച്ച ഒരു ട്രില്ല്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സെക്രട്ടറി ജനറല്‍ ഹൗലിന്‍ ഷാവോ, ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫ്, ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ജ് ബ്രെന്‍ഡെ, വിവിധ യുഎന്‍ പ്രോഗ്രാമുകളുടെ കളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top