
റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ സൗദി സമ്പദ് ഘടനക്ക് കരുത്തണ്ടെന്ന് ധനകാര്യ മന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍. ഐ.എം.എഫിന് കീഴിലുള്ള ബാങ്ക് ഗവര്‍ണമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അംഗരാജ്യങ്ങളെ സഹായിക്കാന്‍ ഐ.എം.എഫ് തയാറാക്കിയ കര്‍മപദ്ധതികളെ മന്ത്രി സ്വാഗതം ചെയ്തു. വാക്‌സിനുകള്‍ അതിവേഗം ലോകത്ത് എല്ലായിടത്തും എത്തിക്കണം. സൗദി ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി ഇതിനായി പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ഐ.എം.എഫ് 650 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തണമെന്നും മുഹമ്മദ് അല്‍ജദ്ആന്‍ നിര്‍ദേശിച്ചു.

സൗദി സമ്പദ് ഘടനയുടെ വളര്‍ച്ചക്ക് ഉതകുന്ന പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള സമഗ്ര പരിഷ്‌കരണമാണ് വിഷന്‍ 2030 പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
