
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനം ചെയ്തവരെ റിയാദ് പ്രവാസി സാംസ്‌കാരിക വേദി ആദരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, മയ്യിത്ത് പരിപാലനം, മറ്റു അടിയന്തിര സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച പ്രവാസി സംസകാരിക വേദിയുടെ വളണ്ടിയര്‍മാര്‍, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രവാസി സാംസ്‌കാരിക വേദി സെന്ററല്‍ കമ്മിറ്റി റിയാദ് ആദരിച്ചത്.

ജനറല്‍ സെക്രട്ടറി വി.എ സമീഉള്ള ആധ്യക്ഷത വഹിച്ചു. ആദരം ഏറ്റുവാങ്ങിയ ആരോഗ്യ പ്രവര്‍ത്തകരും പ്രവാസി വളണ്ടിയര്‍മാരും അനുഭവങ്ങള്‍ പങ്കുവെച്ചു. ഡേ.അബ്ദുല്‍ അസീസ് വാക്‌സിന്‍ ബോധവത്കരണവും സംശയ നിവാരണവും നടത്തി. സാബിറ ലബീബ്, ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ അവതരാകരായിരുന്നു. സൈനുല്‍ ആബിദ് സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
