Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

വനിതാ കെഎംസിസി സഹായ ഹസ്തം; മൂന്നു ലക്ഷം വിതരണം ചെയ്തു

റിയാദ്: കെഎംസിസി വനിത കമ്മിറ്റി മൂന്ന് ലക്ഷം രൂപയുടെ സഹായം കൈമാറി. കേരളത്തിലെ വിവിധ ജില്ലകളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വിവാഹം, ചികിത്സ, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ധന സഹായം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപയും പാലക്കാട് ജില്ലയില്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ 12 വയസ്സായ കുട്ടിയുടെ ശസ്ത്രകിയക്ക് മുപ്പതിനായിരം രൂപയും കൈമാറി.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഭവനനിര്‍മ്മാണത്തിന് ഇരുപത്തി അയ്യായിരം രൂപയും കോഴിക്കോട് നരിക്കുനിയിലെ വിധവയ്ക്കുവീടിന് ഇരുപതിനായിരം രൂപയും പാലക്കാട് ഷൊര്‍ണ്ണൂരില്‍ വിധവയായ യുവതിക്ക് 25,000 രൂപ പഠന സഹായവും വിതരണം ചെയ്തു.

വിവിധ മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ മുഖേനയും ബാങ്ക് വഴി കുടുംബങ്ങള്‍ക്ക് നേരിട്ടുമാണ് സഹായങ്ങള്‍ കൈമാറിയതെന്ന് റിയാദ് കെഎംസിസി വനിതാ വിംഗ് ഭാരവാഹികളായ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ നജ്മ ഹാഷിം,തിഫ്‌ല അനസ് ,സബിത മുഹമ്മദലി,സാറ നിസാര്‍,ഫസ്‌ന ഷാഹിദ് എന്നിവര്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top