
റിയാദ്: പ്രവാസം സമ്മാനിക്കുന്ന അതിജീവനത്തി\ിടയില്‍ സൗഹൃദത്തിന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് കൊച്ചി കൂട്ടായ്മ ഇഫ്താര്‍ വിരുന്നൊരുക്കി. റിയാദിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. എംമ്പസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് സാംസ്‌കാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബി ഷാജി അധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക സമ്മേളനം ഉപദേശക സമിതി അംഗം ജിബിന്‍സമദ് നിയന്ത്രിച്ചു. കണ്‍വീനര്‍ റഹിം ഹസ്സന്‍, ഉപകണ്‍വീനര്‍ നിസ്സാര്‍ നെയ്ച്ചു എന്നിവരുടെ നേതൃത്വത്തില്‍ ജിനോഷ്, രെഞ്ചു അനസ്, ഹാഫിസ്, സാജിദ്, റിയാസ്, റഫീഖ്, അര്‍ഷാദ്, ഷഹീന്‍, സുല്‍ഫിക്കര്‍, നിസാം സേട്ട്, അജ്മല്‍ അഷറഫ്, നിസാര്‍ഷംസു, അഹ്‌സന്‍സമദ്, മിസാല്‍ റബീഉല്ല, ബൈജു ലെത്തീഫ്, സിറാജ് ബീരാന്‍ അസീബ്, ജെസിം ഖലീല്‍, ആദില്‍ഷാജി, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടിലുള്ള നിര്‍ധനര്‍ക്ക് വിതരണം ചെയ്യുന്ന റമദാന്‍ കിറ്റിന്റെ എണ്ണം അധികരിപ്പിക്കുമെന്ന് പ്രസിഡന്റ് കെബി. ഷാജി പറഞ്ഞു. ഇഫ്താര്‍ വിരുന്നിന് കൊച്ചി കൂട്ടായ്മ വനിതാ വിങ്ങ് പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു.

സൗദി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത, ഫോര്‍ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം, ജി.കെ.പി.എ ചെയര്‍മാന്‍ മജീദ് പൂളക്കാടി, എറണാകുളം ജില്ലാ പ്രസിഡന്റ് കരീം, തൃശൂര്‍ ജില്ലാ സൗഹൃദ വേദി കൃഷ്ണകുമാര്‍, ഇസ്മാ പോളിക്ലിനിക് ജനറല്‍ മാനേജര്‍ ഫഹദ്, ഡബഌയുഎംസി പ്രസിഡന്റ് തങ്കച്ചന്‍ വര്‍ഗീസ്, സേഫ് വേ െ്രെഡവേഴ്‌സ് നിഹാസ് പാനൂര്‍, ഡോ. അസ്‌ലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എടവനക്കാട് കൂട്ടായ്മ പ്രതിനിധി നൗഷാദ്, കായംകുളം പ്രവാസി അസോസിയേഷന്‍ പ്രതിനിധി സൈഫ്, റിയാദ് മീഡിയ ഫോറം പ്രതിനിധി ഷിബു, പി.എം.എഫ് ജലീല്‍ ആലപ്പുഴ, ബിനു കെ തോമസ്, ശിഹാബ് കൊട്ടുകാട്, റിയാദ് ടാല്‍കീസ് പ്രസിഡന്റ് ഷഫീക് പാറയില്‍, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ലം പാലാത്ത, മലപ്പുറം ജില്ലാ പ്രതിനിധി റിയാസ് വണ്ടൂര്‍ തുടങ്ങിയ നിരവധി പ്രമുഖരും പങ്കെടുത്തു. സെക്രട്ടറി ജലീല്‍ കൊച്ചിന്‍ സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.