
റിയാദ്: സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകര്‍ന്ന് കേളി അഫ്‌ലാജ് യൂണിറ്റ് ഇഫ്താര്‍ സ്‌നേഹ സംഗമം. കേളി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്‌ലാജ് യൂണിറ്റ് നേതൃത്വം നല്‍കിയ ഇഫ്താറില്‍ പ്രദേശത്തെ വിവിധ രാജ്യക്കാരായ പ്രവാസികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അഫ്‌ലാജിലെ പഴയ പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള ജുമുഅ മസ്ജിദ് അങ്കണത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അറുന്നൂറിലധികം ആളുകള്‍ സന്നിഹിതരായിരുന്നു.

കേളി യൂണിറ്റ് ഭാരവാഹികളായ രമേഷ്, ഷുക്കൂര്‍, ഷെഫീക്ക്, സജി, പ്രജു, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതര സംഘടനാ നേതാക്കളായ മുഹമ്മദ് രാജ, സുബൈര്‍, ഹനീഫ സഖാഫി എന്നിവരും കേളി ഏരിയ നേതാക്കളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. പ്രദേശത്തെ ഒട്ടുമിക്ക പ്രവാസികളും പങ്കെടുത്ത ഇഫ്താര്‍ സാഹോദര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹ വിരുന്നായി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.