Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റമദാന്‍ സ്‌നേഹ സന്ദേശം കൈമാറി ഇസ്‌ലാഹി സെന്റ ഇഫ്താര്‍

റിയാദ്: സാധാരണക്കാരെ ചേര്‍ത്തുപിടിച്ചു റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും ബത്ഹയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് സമൃദ്ധമായ വിഭവങ്ങളൊരുക്കിയാണ് ഇഫ്താര്‍ വിരുന്ന്. റമദാനിന്റെ സ്‌നേഹ സന്ദേശമാണ് സഹജീവി സ്‌നേഹം. ഇതു വിളംബരം ചെയ്തു ആയിരം ആളുകള്‍ക്കാണ് ജനകീയ ഇഫ്താര്‍. ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവം വലിയ ഇഫ്താറിനാണ് ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കുന്നത്.

വൈകീട്ട് 4.00 മുതല്‍ ബത്ഹയിലെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് സമൂഹ നോമ്പുതുറ. നാല്പതിലധികം ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരാണ് ഇഫ്താറില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് ആതിഥ്യം അരുളുന്നത്. ഇസ്ലാഹി സെന്ററിന്റെ ഓഡിറ്റോറിയത്തില്‍ ആദ്യം എത്തുന്ന 300 ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ശേഷം ഇഫ്താര്‍ കിറ്റായും നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യും.

ഈത്തപ്പഴം, സമൂസ, ലബന്‍, വെള്ളം, ചിക്കന്‍ ബിരിയാണി, ചിക്കന്‍ മന്തി എന്നിവയാണ് നോമ്പുതുറ വിഭവങ്ങള്‍. ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ദിവസവും ഒരുക്കുന്ന ജനകീയ സമൂഹ നോമ്പുതുറ.

ദിവസവും പ്രവാസികള്‍ക്ക് വിജ്ഞാന ക്ലാസുകള്‍, വിജ്ഞാന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍, ഇസ്ലാമിക ലഘുലേഖ, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യും. ഇഫ്താറില്‍ പങ്കെടുക്കുന്നവര്‍ക്കു പൂര്‍ണ്ണ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ജി.സി.സി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും, ഇഫ്താര്‍ ചെയര്‍മാനുമായ മുഹമ്മദ് സുല്‍ഫിക്കര്‍ ഇഫ്താര്‍ കണ്‍വീനര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ പറഞ്ഞു.

ഇഫ്താറില്‍ പങ്കെടുത്തവര്‍ക്ക് ഇസ്ലാമിക വൈജ്ഞാനിക അറിവുകള്‍ പകര്‍ന്നു നല്‍കുവാന്‍ സാധിച്ചു എന്ന് ദഅവ കണ്‍വീനര്‍ അബ്ദുസ്സലാം ബുസ്താനി, ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി മലയാളവിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണയും പറഞ്ഞു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, തെരഞ്ഞെടുത്ത ജനറല്‍ ബോഡി അംഗങ്ങളുമാണ് സമൂഹ നോമ്പുതുറക്ക് വളന്റിയര്‍മാരായി രംഗത്തുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top