
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ മൗദാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ചാവക്കാട് നിവാസികളും അഥിതികളും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സംഗമം നേവല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. സയ്യിദ് മുഹമ്മദ് തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. ആരിഫ് വൈശ്യം വീട്ടില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, പുഷ്പരാജ് (ഇന്ത്യന്‍ എംബസ്സി), ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), ഡോ. സന്‍ജീദ് കബീര്‍, സുധാകരന്‍ ചാവക്കാട്,

ഷാജഹാന്‍ മൊയ്ദുണ്ണി, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഷാഹിദ് അറക്കല്‍, ഷഹീര്‍ ബാബു, ഫായിസ് ബീരാന്‍, ഫാറൂഖ് കുഴിങ്ങര, കബീര്‍ വൈലത്തൂര്‍, യൂനസ് പടുങ്ങല്‍, രാധാകൃഷ്ണന്‍ കലവൂര്‍ (തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ), കൃഷ്ണ കുമാര്‍ (തൃശൂര്‍ ജില്ലാ സൗഹൃദ വേദി), നാസര്‍ (കിയ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും ട്രഷറര്‍ മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

ഉണ്ണിമോന്‍ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടില്‍, ഖയ്യൂം അബ്ദുള്ള, സുബൈര്‍ കെ പി, അഷ്‌കര്‍ അഞ്ചങ്ങാടി, റിന്‍ഷാദ് അബ്ദുള്ള, സലീം പെരുമ്പിള്ളി, അന്‍വര്‍ അണ്ടത്തോട്, ഫവാദ് മുഹമ്മദ്, സലിം പാവറട്ടി, സയ്യിദ് ഷാഹിദ്, റഹ്മാന്‍ ചാവക്കാട്, നൗഫല്‍ തങ്ങള്‍, ഫൈസല്‍ തറയില്‍, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മല്‍, മുബീര്‍ മണത്തല, സിറാജുദ്ധീന്‍ എടപ്പുള്ളി, ഉമേഷ് കണ്ടാനശ്ശേരി തുടങ്ങിയവര്‍ ഇഫ്താറിന്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.