
റിയാദ്: പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ അത്താഴ സംഗമം നടത്തി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഹാഷിം ഉസ്താദ് ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. ഡോ. മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്‍ ജലീല്‍ റമദാന്‍ സന്ദേശം നല്‍കി. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുള്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവരാശിക്ക് മയക്കമരുന്നു കനത്ത വിനാശം സൃഷ്ടിക്കുമെന്നും ജാഗ്രത ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കൗമാരക്കാരെ ലക്ഷ്യമാക്കി മയക്കുമരുന്ന് വിപണനം വരും തലമുറയെ ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.

കൃപ കായംകുളം, മാസ് റിയാദ്, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂര്‍ അസോസിയേഷന്‍, മൈത്രി കരുനാഗപ്പള്ളി, റിയാന്‍ മലപ്പുറം, വടകര എന്‍ആര്‍ഐ, ഈസ്റ്റ് വെനിസ് അസോസിയേഷന്‍ -ആലപ്പുഴ, കിയ റിയാദ്, കൊട്ടാരക്കര അസോസിയേഷന്‍, കൊയിലാണ്ടി നാട്ടുകൂട്ടം, നന്മ കരുനാഗപ്പള്ളി, എംഡിഎഫ്, വണ്ടൂര്‍, റിക്കോ, പൊന്നാനി അസോസിയേഷന്‍, കൂട്ടിക്കല്‍ പ്രവാസി, പയ്യന്നൂര്‍ സൗഹൃദ വേദി എന്നീ സംഘടനാ പ്രധിനിധികളെ പൊന്നാട അണിഞ്ഞ് ആദരിച്ചു.

ഷാഹിന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഷാജഹാന്‍ കല്ലമ്പലം, അബ്ദുല്‍ സലാം ആര്‍ത്തിയില്‍, പുഷ്പരാജ്, ഷിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, സെബിന്‍ ഇക്ബാല്‍, സലിം കളക്കര, സറുദീന്‍ വിജെ, സുധീര്‍ കുമ്മിള്‍, ഷംനാദ് കരുനാഗ പ്പള്ളി, സി പി. മുസ്തഫ, മുഹമ്മദ് ഷഫീക്, സുരേന്ദ്രന്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.

അലക്‌സ് കൊട്ടാരക്കര, ഗഫൂര്‍ കൊയിലാണ്ടി, സലിം പള്ളിയില്‍, സൈഫ് കായംകുളം, സൈദ് മീന്‍ചന്ത, സൈഫ് കൂട്ടുങ്കല്‍, മജീദ് മൈത്രി, അക്കിനാസ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.