
റിയാദ്: റിയാദ് മെട്രോ പദ്ധതി ചെലവ് 9,375 കോടി റിയാലാണെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍. പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 19 കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നു കണ്‍സോര്‍ഷ്യം പദ്ധതി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. ഒരു കിലോമീറ്റര്‍ നിര്‍മ്മാണച്ചെലവ് 62.25 കോടി റിയാലാണ്.

ഇത്തരം പദ്ധതികളിലെ ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവിലാണ് റിയാദ് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടമായി ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുളള ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ പദ്ധതിയാണിതെന്നും ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നവംബര്‍ 27 നാണ് തവസ്ഥാനത്തെ പൊതുഗതാഗത ശൃംഖലയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തത്. മെട്രോ ലാഭം ലക്ഷ്യമിടുന്നില്ല. മറിച്ച്, സേവന പദ്ധതിയാണ്. പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചെലവിന്റെ 40 ശതമാനം വരുമാനമാണ് പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.