
റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്‌നേഹ ചിറക് എന്ന പേരില്‍’ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് ബത്തയിലെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ സബര്‍മതി ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട സമ്മേളത്തില്‍ നൂറില്‍പരം ജനറല്‍ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് അധ്യക്ഷനായ സമ്മേളനം ജില്ലാ കമ്മറ്റി സീനിയര്‍ നേതാവ് അഡ്വ. എല്‍ കെഅജിത്ത് ഉദ്ഘടനം ചെയ്തു.

ജില്ലാ കമ്മറ്റിയില്‍ നിന്നുമുള്ള സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖവും ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി അന്‍സര്‍ അബ്ദുല്‍ സത്താര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ആയി ചുമതലയേറ്റ സലിം കളക്കരയെ ജില്ലാ കമ്മറ്റിക്ക് വേണ്ടി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സജീര്‍ പൂന്തുറ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് പദവി ഒഴിഞ്ഞ അബ്ദുള്ള വല്ലാഞ്ചിറയെ സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി റഫീഖ് വെമ്പായം പൊന്നാടയും ജില്ലാ കമ്മറ്റി വൈസ് പ്രസിഡണ്ട് അന്‍സര്‍ വര്‍ക്കല മെമെന്റോയും നല്‍കി ആദരിച്ചു.

ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സഹോദര ജില്ലാ കമ്മറ്റിക്ക് മാതൃകയാണെന്ന് സലിം കളക്കര അഭിപ്രായപ്പെട്ടു. ബഹുമാന്യനായ ഉമ്മന്‍ചാണ്ടിയുടെ ‘അതിവേഗം ബഹുദൂരം’ എന്ന മാതൃകയില്‍ അബ്ദുള്ള വല്ലഞ്ചിറയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മറ്റി നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തി എന്ന് വിന്‍സന്റ് കെ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. നിസ്തൂലമായ പിന്തുണയാണ് തിരുവനന്തപുരം ഒഐസിസിയില്‍ നിന്നും തനിക്കു കിട്ടിയതെന്ന് അബ്ദുല്ല വല്ലാഞ്ചിറ യോഗത്തില്‍ അനുസ്മരിച്ചു.

ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അനസ്, റിയാസ് വര്‍ക്കല, സഫീര്‍ പൂന്തുറ, മുഹമ്മത് തുരുത്തി, സുധീര്‍ മുല്ലക്കല്‍, റിയാസ് കുളമുട്ടം, സുധീര്‍ തൊപ്പിച്ചന്ത എന്നീ പ്രതിനിധികളെ സെന്‍ട്രല്‍ കമ്മറ്റി നേതാക്കള്‍ ത്രിവര്‍ണ്ണ ഷാള്‍ നല്‍കി സ്വീകരിച്ചു.

സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, ജില്ലാ കമ്മറ്റി നിരീക്ഷകരായ സക്കീര്‍ ദാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, മുന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് നാസര്‍ കല്ലറ, സെന്‍ട്രല്‍ കമ്മറ്റി പ്രതിനിനിധി സഫീര്‍ ബുര്‍ഹാന്‍, ജോയിന്റ് ട്രഷറര്‍ ഭദ്രന്‍, വൈസ് പ്രസിഡണ്ട് അന്‍സര്‍ വര്‍ക്കല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിഷാദ് ആലങ്കോട് സ്വാഗതവും, സെക്രട്ടറി റിയാസ് തെന്നൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.