
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. ‘ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പ്രമേയത്തില്‍ കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ റിയാദ് കൗണ്‍സിലിന്റെയും അല്‍ ഖര്‍ജ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.

രാവിലെ 9ന് കിംസ് ഹെല്‍ത്ത് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ് ഫാസിയുദ്ദീന്‍ വാക്കത്തോണ്‍ ജഴ്‌സി ഡബ്ല്യു.എം.എഫ് നാഷണല്‍ വൈസ് പ്രസിഡണ്ട് സുബി സജിന് നല്‍കി പ്രകാശനം ചെയ്തു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി നൗഷാദ് ആലുവയും മുഹമ്മദ് ഫാസിയുദീനും ചേര്‍ന്ന് ഫ്‌ലാഗ്ഓഫ് ചെയ്തു. വാക്കത്തോണ്‍ നാഷണല്‍ പ്രസിഡണ്ട് ഷബീര്‍ ആക്കോട് ഉദ്ഘാടനം ചെയ്തു.

മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, റിയാദ് കൗണ്‍സില്‍ പ്രസിഡണ്ട് കബീര്‍ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂര്‍, റിയാദ് വനിതാ വിഭാഗം പ്രസിഡണ്ട് സബ്രീന്‍ ഷംനാസ്, സെക്രട്ടറി അഞ്ചു അനിയന്‍, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സ്റ്റാന്‍ഡ്‌ലി, ജരീര്‍ മെഡിക്കല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ നിഹാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡബ്ല്യു.എം.എഫ് നാഷണല്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ മിഥുന്‍ ആന്റണി ആമുഖവും, നാഷണല്‍ സെക്രട്ടറി ഹെന്റി തോമസ് സ്വാഗതവും പറഞ്ഞു.

രണ്ടര കിലോമീറ്റര്‍ ദൂരം താണ്ടിയ വാക്കത്തോണിനുശേഷം റിയാദ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. രാഹുല്‍ രവീന്ദ്രന്‍ നയിച്ച വ്യായാമ പരിശീലനവും നടന്നു. ഡബ്ല്യു.എം.എഫ് നാഷണല്‍ കൗണ്‍സില്‍ ട്രഷറര്‍ അന്‍സര്‍ അബ്ദുല്‍ സത്താര്‍ നന്ദി പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ വിവിധ കൗണ്‍സിലുകളിലെ കിംസ് ഹെല്‍ത്ത് വാക്കത്തോണ്‍ ജനുവരിയിലാണ് തുടങ്ങിയത്. ബഹ്‌റൈന്‍, ഒമാന്‍, യമന്‍ ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലും വാക്കത്തോണ്‍അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.