
റിയാദ്: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഒഐസിസി ഒരുക്കിയ പ്രാത്ഥനാ സദസ്സ് അഭിപ്രായപ്പെട്ടു.

രാജ്യമെന്നാല്‍ അതിലെ ജനങ്ങളാണെന്നും എല്ലാ വിഭാഗം ആളുകളുടേതുമാണ് രാജ്യമെന്നും പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നതിലൂടെ കൈവരിക്കുന്ന ഒരുമായാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. ഇന്ന് രാജ്യം ഗാന്ധിട ഘാതകരെ വാഴ്ത്തപ്പെടുന്നവരുടെ കൈയിലാണ്, അവര്‍ ചരിത്രം മാറ്റി എഴുതുന്നു. ഗാന്ധിയെയും രാജ്യത്തിന് സ്വാതന്ദ്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെയും തിരസ്‌കരിക്കുന്നു. ഇവരെ തിരിച്ചറിയണമെന്നും രാജ്യത്ത് സമാധാനവും പുരോഗതിയും കൈവരിക്കണമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുളളൂവെന്നും ഓ.ഐ.സി.സി അഭിപ്രായപ്പെട്ടു.

ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന സദസ്സില്‍ ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, രാഘുനാഥ് പറശിനിക്കടവ്, യഹിയ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, സിദ്ദിഖ് കല്ലൂപ്പറമ്പന്‍, ജില്ലാ ഭാരവാഹികളായ സുഗതന്‍ നൂറനാട്, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, ഫൈസല്‍ പാലക്കാട്, അബ്ദുല്‍ മജീദ് കണ്ണൂര്‍, സലിം ആര്‍ത്തിയില്‍, സകീര്‍ ദാനത്ത്, സോണി തൃശൂര്‍, അലക്‌സ് കൊട്ടാരക്കര, യോഹന്നാന്‍ കുണ്ടറ, റഫീഖ് വെമ്പായം, സഫീര്‍ ബുര്‍ഹാന്‍, ജയന്‍ ചെങ്ങന്നൂര്‍, വഹീദ് വാഴക്കാട്, ഹരീന്ദ്രന്‍ പയ്യന്നൂര്‍, ഹാഷിം ആലപ്പുഴ, നാസ്സര്‍ വലപ്പാട്, വിന്‍സെന്റ് തിരുവന്തപുരം, സലിം വാഴക്കാട്, സന്തോഷ് കണ്ണൂര്‍, സായ്‌നുദ്ധീന്‍,മുത്ത് പാണ്ടിക്കാട്, ബനൂജ്, ഉനൈസ് നിലമ്പൂര്‍, സഞ്ജു തൃശൂര്‍, അഷറഫ് കായംകുളം, ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
