റിയാദ്: സലഫി മദ്‌റസബത്ഹ വാര്‍ഷിക ദിനം ഫെബ്രു. 3ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. എക്‌സിറ്റ് പതിനെട്ടിലെ അല്‍ മനാഖ് വിശ്രമ കേന്ദ്രത്തിലെ ഓപ്പണ്‍ ഗ്രൗണ്ടിലാണ് പരിപാടി. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴില്‍ ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴിലാണ് മദ്‌റസയുടെ പ്രവര്‍ത്തനം.
രാവിലെ 10ന് കുട്ടികള്‍ക്കായി കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. ഉച്ചക്ക് 1.30 മുതല്‍ 3:00 വരെ അധ്യാപക രക്ഷാകര്‍തൃ മീറ്റിംഗ്. വൈകീട്ട് 3ന് കെജി കുട്ടികളുടെ പരിപാടി വേദി ഒന്നില്‍ അരങ്ങേറും. ‘അറിവ്’ എന്ന പേരില്‍ ഹാള്‍ രണ്ടില്‍ വൈകിട്ട് 4:45ന് ടീനേജ് സെഷന്‍ നടക്കും.
രാത്രി 8ന് ഓപ്പണ്‍ ഗ്രൗണ്ടില്‍ വാര്‍ഷിക സമാപന സമ്മേളനം നടക്കും. സുബൈര്‍ പീടിയേക്കല്‍ സമാപന സമ്മേളനത്തില്‍ ‘ ലൈഫ് ട്രെയിനിങ് ജീവിത ആസ്വാദനത്തിന്റെ പൂര്‍ണ്ണത’ എന്ന വിഷയം അവതരിപ്പിക്കും. മികച്ച വിദ്യാര്‍ഥികളെ ആദരിക്കും. റിയാദിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
റിയാദ് സലഫി മദ്‌റസയിലെ മുന്നൂറിലധികം കുട്ടികള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാല് പതിറ്റാണ്ടായി റിയാദിലെ ബത്ഹയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്‌റസ മലയാളികള്‍ക്കുളള റിയാദിലെ ആദ്യ മദ്‌റസയാണ്. മലയാളഭാഷ പഠനവും പാഠ്യേതര വിഷയങ്ങളും പാഠ്യ പദ്ധതിയുടെ ഭാഗമാണ്. മദ്‌റസാ പ്രവേശനത്തിന് 055 6113971, 0550524242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, മദ്‌റസ പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി, മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ദഅവ സെന്റര്‍ പ്രബോധകന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ, പി.ടി.എ പ്രസിഡണ്ട് മഹറൂഫ് പരപ്പനങ്ങാടി, സെക്രട്ടറി ഫൈസല്‍ പൂനൂര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഷറഫുദ്ദീന്‍ പുളിക്കല്‍, ബാസില്‍ പുളിക്കല്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.