Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

റിയാദില്‍ ഒഐസിസി വയനാട് ജില്ലാ അഡ്‌ഹോക് കമ്മറ്റി

റിയാദ്: കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും ഉള്‍പ്പെടുത്തി വയനാട് ജില്ല ഒഐസിസി റിയാദ് അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി. വയനാട് എംഎല്‍എ ടി.സിദ്ദീഖ് മുഖ്യാഥിതിയായിരുന്നു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഭാരവാഹികളായ അമീര്‍പട്ടണത്ത്, സുരേഷ് ശങ്കര്‍, ബാലു കുട്ടന്‍,നിഷാദ് ആലംകോട്, അബ്ദുല്‍ കരീം കൊടുവള്ളി, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംഘടനാ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ യോഗത്തിന് സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു.

ഒഐസിസിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുഭാവികളും 0576282629 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഡ്‌ഹോക്ക് കമ്മറ്റി ചുമതലയുള്ള സിജോ പുല്‍പള്ളിഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top