
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായി പ്രമുഖ സംരംഭകന്‍ അറബ്‌കോ രാമചന്ദ്രനും. കുടുംബത്തെ പോറ്റുന്നതിനായി കടല്‍ കടന്ന പ്രവാസി സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതോടൊപ്പം നാടിന്റെ സമ്പത്ത് ഘടനയുടെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കുകകൂടിയാണ് ചെയ്യുന്നത്. എന്നല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയുള്ള പരിഗണന പോലും പല സന്ദര്‍ഭങ്ങളിലും പ്രവാസിക്ക് ലഭിക്കാറില്ല.

പെട്ടെന്നൊരു ദിവസം വല്ല അത്യാഹിതം സംഭവിച്ചാല്‍ അനാഥമായി പോകുന്നതാണ് പല പ്രവാസികളുടെയും കുടുംബങ്ങള്‍. അത്തരം കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ കേളി മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി സ്വാഗതാര്‍ഹമാണെന്നു രാമചന്ദ്രന്‍ പറഞ്ഞു. ജാതി, മത, ലിംഗ, രാഷ്ട്രീയ വ്യത്യാസമന്ന്യേ ഏതൊരു പ്രവാസിക്കും ചേരാന്‍ കഴിയുന്ന പദ്ധതിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിലെ മുഴുവന്‍ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സുലൈ ഏരിയാ രക്ഷാധികാരി സമിതി സെക്രട്ടറി അനിരുദ്ധന്‍ കീച്ചേരി, ഏരിയാ സെക്രട്ടറി ഹാഷിം കുന്നത്തറ, ഏരിയാ വൈസ് പ്രസിഡണ്ട് സുനില്‍, ജോയിന്‍ ട്രഷറര്‍ അയ്യൂബ് ഖാന്‍, ഏരിയാകമ്മിറ്റി അംഗം ഇസ്മായില്‍, ടവര്‍ യൂണിറ്റ് പ്രസിഡണ്ട് അശോകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പൂര്‍ണ്ണമായും ഇന്ത്യന്‍ നിയമത്തിന് കീഴിയില്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതി, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേളി കലാസാംസ്‌കാരിക വേദി ചരിറ്റബിള്‍ സൊസൈറ്റിയാണ് നടപ്പിലാക്കുന്നത്. 1250 ഇന്ത്യന്‍ രൂപ അടച്ച് അംഗമാകുന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തെ പരിരക്ഷയാണ് കേളി നല്‍കുന്നത്. പദ്ധതി കാലയാളയില്‍ പ്രവാസം അവസാനിപ്പിച്ചാലും കാലാവധി തീരുന്നത് വരെ പരിക്ഷ ലഭിക്കും. ആദ്യ വര്‍ഷം എന്ന നിലയില്‍ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയാണ് പരിരക്ഷയായി പ്രഖ്യാപിച്ചിട്ടുള്ളത്. തുടര്‍ വര്‍ഷങ്ങളില്‍ വിവിധ ചികിത്സാ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പദ്ധതിയുടെ ഭഗമാകുന്നതിന്ന് കേളി പ്രവര്‍ത്തകരെ ബന്ധപ്പെടുകയോ, ഓണ്‍ ലൈനില്‍ അംഗമാവുകയോ ചെയ്യാം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.