Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ഒഐസിസി പ്രസിഡന്റ് പദവി സലിം കളക്കര ഏറ്റെടുത്തു

റിയാദ്: ഒഐസിസി റിയാദ് റീജിയണല്‍ കമ്മറ്റി പ്രസിഡന്റായി സലിം കളക്കര ചുമതലയേറ്റു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍ വിവിധ ഭാരവാഹികളടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. 2023ല്‍ നടന്ന ഒഐസിസി പുനഃസംഘടന പ്രകാരം പ്രകാരം ആദ്യ വര്‍ഷം അബ്ദുല്ല വല്ലാഞ്ചിറയും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സലിം കളക്കരയും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുമെന്ന ധാരണ പ്രകാരമാണ് നേതൃമാറ്റം.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റുമാരായ ശുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത് ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട്, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂക്കോട്ടു പാടം, റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, വനിത വേദി പ്രസിഡന്റ് മൃദുല വിനീഷ്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ റഹിമാന്‍ മുനമ്പത്ത്,

സെന്‍ട്രല്‍ കമ്മറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, സെക്രട്ടറി രാജു പാപ്പുള്ളി, നിര്‍വ്വാഹക സമിതി അംഗം നാസര്‍ ലെയ്‌സ്, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മറ്റികള്‍, ഗ്ലോബല്‍, നാഷണല്‍ കമ്മറ്റി ഭാരവാഹികള്‍ പുതിയ പ്രസിഡന്റിനെ ഹാരാര്‍പ്പണം നടത്തുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, സക്കീര്‍ ദാനത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം ജോണ്‍സണ്‍ മാര്‍ക്കാസ്, സൈഫ് കായങ്കുളം, നാദിര്‍ഷാ റഹിമാന്‍, ബഷീര്‍ കോട്ടക്കല്‍, ഹാഷിം പാപ്പിനിശ്ശേരി, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, വിനീഷ് ഒതായി, മുഹമ്മദ് ഖാന്‍,സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. തല്‍ഹത്ത് തൃശൂര്‍, അന്‍സാര്‍ നൈത്തല്ലൂര്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, വഹീദ് വാഴക്കാട്, സൈനുദ്ദീന്‍ പട്ടാമ്പി, അന്‍സാര്‍ പാലക്കാട്, ഷറഫു ചിറ്റന്‍, ഷംസീര്‍ പാലക്കാട്, അന്‍സാര്‍ പട്ടാമ്പി,ഭാസ്‌ക്കരന്‍ മഞ്ചേരി, പ്രഭാകരന്‍, സാദിഖ് വടപുറം എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top