
അല്‍ഖര്‍ജ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (wmf) സൗദി നാഷണല്‍ കൗണ്‍സില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെയ്തു. അല്‍ ഖര്‍ജ് റൗദ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അല്‍ ഖര്‍ജ് കൗണ്‍സില്‍ ശിശിരോത്സവം പരിപാടിയിലാണ് വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചത്. സൗദി നാഷണല്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവയും, വര്‍ഗീസ് പെരുമ്പാവൂര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് ഡബ്ല്യു.എം.എഫ് സൗദി നാഷണല്‍ സെക്രട്ടറി ഹെന്റി തോമസും സമ്മാനിച്ചു.

ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അല്‍ന എലിസബത് ജോഷി, എലിറ്റ മരിയ ജോബി, (അല്‍ ഖര്‍ജ് ) രണ്ടാം സ്ഥാനം ക്രിസ്ത്യാനോ ലാലു വര്‍ക്കി, ആന്‍ലിയ സൂസന്‍ (റിയാദ്) എന്നിവരാണ് നേടിയത്. സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം രാഹുല്‍ രവീന്ദ്രന്‍, അന്‍ജു അനിയന്‍ (റിയാദ്), രണ്ടാം സ്ഥാനം ആല്‍ബിന്‍ ആന്റോ തരകന്‍, ഷംസീര്‍ പി.എം (അല്‍ ഖര്‍ജ്) എന്നിവരും നേടി. ക്വിസ് മാസ്റ്റര്‍ വിവേക്. ടി. ചാക്കോക്കുള്ള ഉപഹാരം ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, നാഷണല്‍ സെക്രട്ടറി ഹെന്റി തോമസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ജാഫര്‍ ചെറ്റാലി, മിഡില്‍ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി ജെസ്സി തോമസ്, നാഷണല്‍ വൈസ് പ്രസിഡന്റ് തോമസ് ചിറക്കല്‍, നാഷണല്‍ ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍, അല്‍ ഖര്‍ജ് സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി കനകദാസ്, ട്രഷറര്‍ ജോഷി മാത്യു, അല്‍ ഖര്‍ജ് രക്ഷാധികാരി സജു മത്തായി തുടങ്ങി വിവിധ നാഷണല്‍, സ്‌റ്റേറ്റ് ഭാരവാഹികള്‍ പരിപാടിയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.