Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

നൗഷാദ് ആലുവയ്ക്ക് റിയാദ് ടാക്കീസ് സ്വീകരണം

റിയാദ്: ആഗോള മലയാളി കൂട്ടായ്മ വേള്‍ഡ് മലയാളി ഫെഡറേഷന്‍െ ഗ്ലോബല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റിയാദ് ടാക്കിസ് മുന്‍ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ നൗഷാദ് ആലുവയ്ക്ക് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി.

മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. രക്ഷാധികാരി അലി അലുവ, ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു പച്ച, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്കല്‍, ട്രഷറര്‍ അനസ് വള്ളികുന്നം, ജോയിന്റ് സിക്രട്ടറിമാരായ ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍, പി ആര്‍ ഒ റിജോഷ് കടലുണ്ടി, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, അന്‍വര്‍ സാദാത്, ഐ ടി കണ്‍വീനര്‍ ഇ കെ ലുബൈബ്ബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീര്‍ സമദ്, ജോസ് കടമ്പനാട്, സിജോ മാവേലിക്കര, കബീര്‍ പട്ടാമ്പി, സോണി ജോസഫ്, നാസര്‍ അല്‍ഹൈര്‍, നബീല്‍ ഷാ, ഷൈജു തോമസ്, ഷിജു ബഷീര്‍, പ്രദീപ്, നിസാര്‍ പള്ളികശേരി, ഷിജു ബഷീര്‍, എല്‍ദോ വയനാട്, സാജിദ് നൂറനാട്, ബാലഗോപാലന്‍, മഹേഷ് ജയ്, ജംഷാദ് എന്നിവര്‍ സംസാരിച്ചു. റിയാദ് ടാക്കീസ് നല്‍കിയ ഊഷ്മള സ്വീകരണത്തിന് നൗഷാദ് ആലുവ നന്ദി പറഞ്ഞു .

ബാങ്കോക്കില്‍ നടന്ന നാലാമത് ഗ്ലോബല്‍ കണ്‍വെന്‍ഷനിലാണ് സൗദിയില്‍ നിന്നുള്ള പ്രതിനിധി നൗഷാദിനെ 164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മ ഡബ്‌ളിയുഎംഎഫ് ഗ്ലോബല്‍ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top