സഫ മക്ക ‘അറബ് കഫെ’ ദേശീയ ദിനാഘോഷം

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കല്‍ സെന്റര്‍ ‘അറബ് കഫെ’ എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അഭിവൃദ്ധിയും വിളിച്ചറിയിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കല വിരുന്നുകളുമാണ് അറബ് കഫെയില്‍ കാഴ്ച്ചക്കാര്‍ക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അല്‍ അമ്രി, മിസ്ഫര്‍ അല്‍ ഖഹ്താനി എന്നിവര്‍ നേതൃത്വം നക്കുന്ന ‘വതര്‍ നജദ്’ ബാന്‍ഡാണ് പരിപാടികള്‍ അവതരിപ്പിച്ചത്. സഫ മക്ക മെഡിക്കല്‍ സെന്ററിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു.

93-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ഈ രാജ്യം വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയതെന്ന് കഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ച ക്ലിനിക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫഹദ് അല്‍ ഒനൈസി പറഞ്ഞു.

മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദര്‍ശകരും കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി. മുഹമ്മദ് അല്‍ നഹ്ദി,ഹയ അബ്ദുല്‍ അസീസ് അല്‍ ബഷരി, ഹിബ അല്‍ സയീദ്, മനാല്‍ അഹ്മദ്, ഹേല അബ്ദുറഹ്മാന്‍, മറം അല്‍ ഷഹ്‌റാനി, ഹനാന്‍ മുബാറക്, നൂറ നാസര്‍, റീം ഹാമിദ്, ബഷായിര്‍, ഡോ: ജോയ്, ഡോ.അനില്‍ കുമാര്‍, ഡോ.ഷാജി, ഡോ: ഹൈദര്‍, ഡോ. ഗുലാം, ഡോ.മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply