റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്‌റസ വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും വള്ളിക്കുന്ന് എംഎല്‍എയുമായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മൂന്ന് പതിറ്റാണ്ടായി സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സലഫി മദ്‌റസയുടെ പഠന സംവിധാനങ്ങളള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദിനം ഉള്‍പ്പെടെ പാഠ്യേതര പദ്ധതികള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സാംസ്‌കാരിക വൈഭവങ്ങളും നല്‍കും. കേരള നദ് വത്തുല്‍ മുജാഹിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി സെന്ററുകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലാമ്പ്ര, കെ.എം.സിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, റിയാദ് മീഡിയ ഫോറം പ്രതിനിധി ജലീല്‍ ആലപ്പുഴ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് ഉപഹാരവും സമ്മാനിച്ചു.
മദ്‌റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും, പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി നന്ദിയും പറഞ്ഞു. ഷറഫുദ്ദീന്‍ പുളിക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഫൈസല്‍ പൂനൂര്‍, ഹനീഫ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ബാസില്‍ പുളിക്കല്‍, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജില്‍, ഇഖ്ബാല്‍ വേങ്ങര, വാജിദ് പുളിക്കല്‍, റെജീന കണ്ണൂര്‍, റസീന, സില്‍സില കബീര്‍,നസ്‌റിന്‍, റംല ടീച്ചര്‍, ദില്‍ഷ, ജുമൈലത്ത്, നദ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.