ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റ് ഫുട്‌ബോള്‍ മത്സരത്തില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ദമാം എംബസി സ്‌കൂള്‍ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യാരാ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്.
കൗമാര താരങ്ങളായ അലനും ഹനീനും യാരാ സ്‌കൂളിന് വേണ്ടി ഗോളുകള്‍ നേടി. ടീമംഗങ്ങളെയും പരിശീലകരെയും യാരാ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും അനുമോദിച്ചു. ഇന്ത്യയില്‍ നടക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് മീറ്റില്‍ യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സൗദി അറേബ്യയിലെ സിബിഎസ്ഇ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.