റിയാദ്: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി അറേബ്യയുടെ 93-ാമത് ദേശിയ ദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. റിയാദ് സുമേശി ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു.
ആശുപത്രി അങ്കണത്തില്‍ നടന്ന ദേശിയ ദിനാഘോഷം ഡോ. ഡാനി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു
ജനറല്‍സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ഖജാന്‍ജി മുബാറക് അലി, പുഷ്പരാജ് പയ്യോളി, ഷാഹിര്‍ സി കെ നൗഫല്‍ സിറ്റി ഫ്‌ലവര്‍, പ്രഷീദ് തൈകൂട്ടത്തില്‍, സഫറുള്ള, ഷബീര്‍ അലി, ഇഷാക് ഒലിവ്, റാസിക് ആര്‍ ബി, സാജിദ്, ശിഹാബ് എന്നിവര്‍ സംസാരിച്ചു. റാഷിദ് ദയ സ്വാഗതവും ഷാഹിന്‍ നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
