ഐസ്‌ക്രീം കൊതിയന്‍മാര്‍ക്ക് മതിയാവോളം നുകരാന്‍ അവസരം

റിയാദ്: ഐസ്‌ക്രീം കൊതിയന്‍മാര്‍ക്ക് വയറ് നിറയെ ഐസ്‌ക്രീം നുകരാന്‍ അവസരം. 93-ാമത് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഐസ്‌ക്രീം തീറ്റ മത്സരം ഒരുക്കുന്നു. സെപ്തംബര്‍ 23 വൈകീട്ട 7.00 മുതല്‍ 10.00 വരെ 1 ബത്ഹ റോഡില്‍ എക്‌സിറ്റ് 21ല്‍ ഹരാജ് ബിന്‍ ഖസിം മാര്‍ക്കറ്റിന് എതിര്‍വശം അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. താത്പര്യമുളളവര്‍ 6.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

വിജയികള്‍ക്ക് സമ്മാനങ്ങള്‍ക്കു പുറമെ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങളും വിതരണണ ചെയ്യും. കേക് കട്ടിംഗ്, പരമ്പരാഗത അറബിക് നൃത്തം, ഫെയ്‌സ് പെയിന്റിംഗ്, സൗജന്യ ഹെന്ന ഡിസൈനിംഗ് തുടങ്ങി ആഘോഷ പരിപാടികള്‍ അരങ്ങേറുറമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

 

Leave a Reply