റിയാദ്: കുതിക്കുന്ന സൗദി അറേബ്യയിലേക്ക് ഉറ്റു നോക്കിയ ലോകം ഇനി കാണാനിരിക്കുന്നത് എക്‌സ്‌പോ 2030’ന്റെ ഒരുക്കം. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തളളി വേള്‍ഡ് എക്‌സ്‌പോ ആതിഥേയത്വം സൗദി അറേബ്യ വഹിക്കും. എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഇന്റര്‍നാഷണല്‍ സെഡ് എക്‌സ്‌പോസിഷന്‍ പാരീസില്‍ ചേര്‍ന്ന 173-മത് ജനറല്‍ അസംബ്‌ളിയിലാണ് സൗദിയെ എക്‌സ്‌പോ വേദിയായി തെരഞ്ഞെടുത്തത്. കുെത്ത മത്സരവും പ്രചാരണങ്ങള്‍ക്കുമൊടുവില്‍ 119 രാജ്യങ്ങളുടെ പിന്തുണ നേടിയത് സൗദിയുടെ നയതന്ത്ര വിജയംകൂടിയാണ്. 180 അംഗരാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
‘മാറ്റത്തിന്റെ യുഗംദീര്‍ഘവീക്ഷണമുള്ള നാളേക്ക് ഒരുമിച്ച് എന്ന പ്രമേയത്തിലാണ് സൗദി അറേബ്യ എക്‌സ്‌പോ 2030ന് വേദി ഒരുക്കാന്‍ പ്രചാരണം തുടങ്ങിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി രാജ്യത്ത് സൃഷ്ടിച്ച മാറ്റത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ എക്‌സ്‌പോ ആതിഥേയത്വം സഹായിക്കും.
റിയാദിന് പുറമെ കൊറിയയിലെ ബുസാന്‍, ഇറ്റലിയിലെ റോ എന്നീ നഗരങ്ങളാണ് എക്‌സ്‌പോ വേദിക്ക് മത്സരിച്ചത്. 2030 ഒക്‌ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ ആറ് മാസമാണ് എക്‌സ്‌പോ നടക്കുക. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്തെ സൗദിയുടെ കുതിപ്പിന് കൂടുതല്‍ കരുത്ത് പകരാന്‍ എക്‌പോ വേദിയാകുന്നതോടെ സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.