സൗദി ലുലു പതിനാലാം വാര്‍ഷികം; 20 ലക്ഷം റിയാലിന്റെ ഭാഗ്യസമ്മാനങ്ങള്‍

റിയാദ്: സൗദി ലുലു പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 36 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രമോന്‍ പ്രഖ്യാപിച്ചു. ഇരുപത് ലക്ഷം റിയാലിന്റെ 1400 സമ്മാനങ്ങളാണ് പ്രമോഷന്റെ പ്രത്യേകത. ലുലു ഉപഭോക്താക്കളെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അമൂല്യമായ സമ്മാനങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വിവിഐപി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍, ഗ്രോസറി പായ്ക്കറ്റുകള്‍ എന്നിവയാണ് സമ്മാനങ്ങള്‍. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഭാഗ്യപദ്ധതി.

ഇറച്ചി, മല്‍സ്യ വിഭവങ്ങള്‍ അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍, ഓഡിയോ സഹായികള്‍, പ്രിന്റിംഗ് സാമഗ്രികള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള അവസരം ലുലു സൗദി ശാഖകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ തബി, തമാറ, ഖുആറ പദ്ധതികളും പതിനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദ് ബോളിവാര്‍ഡില്‍ നടന്ന വാര്‍ഷിക പ്രഖ്യാപന ചടങ്ങില്‍ നൂറിലധികം സ്‌ക്രീനുകളില്‍ ഒരേ സമയം ആനിവേഴ്‌സറി വീഡിയോ പ്രദര്‍ശിപ്പിച്ചു. സൗദി ലുലുവിന്റെ ആദ്യത്തെ സ്വദേശി സ്റ്റാഫ് ബശാര്‍ അല്‍ ബശറും മകന്‍ അഞ്ചു വയസ്സുളള യൂസുഫും ചേര്‍ന്ന് കേക്ക് മുറിച്ചു. സൗദികളും വിദേശികളുമായ നിരവധി പേര്‍ക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എം. എ യൂസഫലിയോടുള്ള ആദരസൂചകമായാണ് മകന് യൂസുഫ് എന്ന് നാമകരണം ചെയ്തതെന്ന് ബശാര്‍ വികാരഭരിതനായി പറഞ്ഞത് കരഘോഷങ്ങളോടെയാണ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ എതിരേറ്റത്. ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷം ലുലുവിനോടോപ്പം നില്‍ക്കുന്ന തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും ബശാര്‍ പറഞ്ഞു.

ലുലു സൗദിയുടെ വിസ്മയകരമായ വിജയത്തിനു പിന്നില്‍ രാജ്യത്തിലെ ഓരോ ഉപഭോക്താവുമായും സ്ഥാപിച്ച സൗഹൃദവും ഗുണനിലവാരം ഉറപ്പുവരുത്തിയതിന്റെയും ഫലവുമാണെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളെയാണ് പ്രഥമമായിപരിഗണിക്കുന്നത്. പതിനാലാം വാര്‍ഷികത്തിലും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉന്നതമായ ഗുണനിലവാരവും വിശ്വസ്തതയോടെയുള്ള കസ്റ്റമര്‍ കെയറും വിലക്കുറവും വീണ്ടും ഉറപ്പുവരുത്തുന്നുണ്ടെന്നും ഷഹീം മുഹമ്മദ് വ്യക്തമാക്കി.

 

Leave a Reply