റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി സ്ഥാപകരില്‍ പ്രധാനിയായിരുന്ന സത്താര്‍ കായംകുളത്തിന്റെ വേര്‍പാടില്‍ അനുശോചനയോഗം ചേര്‍ന്നു. ബത്ഹയിലെ അപ്പോളോ ഡിമോറയില്‍ നടന്ന യോഗത്തില്‍ യവനിക ഭാരവാഹികളും റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സത്താറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
സെക്രട്ടറി നാസര്‍ ലൈസ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷാജി മഠത്തില്‍, ഉപദേശക സമിതി അംഗങ്ങളായ സൈഫ് കായംകുളം, അബ്ദുല്‍സലാം ഇടുക്കി, ട്രഷറര്‍ കമറുദ്ദീന്‍ താമരക്കുളം, ജലീല്‍ കൊച്ചിന്‍, ഷാജഹാന്‍ പാണ്ട, നിഷാദ്, ഷാനവാസ്, വിവിധ സംഘടനാ പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂര്‍, മജീദ് കണ്ണൂര്‍, കരീം പുന്നല, അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുല്‍ സലിം ആര്‍ത്തിയില്‍, ഇസഹാക്ക് ലൗഷോര്‍, റാഫി പാങ്ങോട്, റഹ്മാന്‍ മുനമ്പത്ത്, നിഹാസ് പാനൂര്‍, ഗഫൂര്‍ കൊയിലാണ്ടി, അഹ്നാസ് കരുനാഗപ്പള്ളി, ഹാഷിം ആലപ്പുഴ, റഫീഖ് പട്ടാമ്പി, ഷംസീര്‍ വരിക്ക പള്ളി, മുനീര്‍ കരുനാഗപ്പള്ളി, കരീം കാനാംപുറം, കാഷു ഫുദ്ദീന്‍, അരുണ്‍ രങ്കന്‍, ജോണി തോമസ് എന്നിവര്‍ സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.