Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

സൗദി ദേശീയ ദിനാഘോഷം: രാജ്യം കളറാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളില്‍ വ്യോമ സേനയുടെ എയര്‍ഷോ അരങ്ങേറും. സെപ്തംബര്‍ 23ന് 94-ാം ദേശീയ ദിനം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നടത്തക്കുന്നത്.

എഫ്15, ടൊര്‍ണാഡോ, ടൈഫൂണ്‍ വിമാനങ്ങളാണ് ആകാശത്ത് വിസ്മയയം തീര്‍ക്കുക. ഇതിന് പുറമെ നിരവധി എയര്‍ ബേസുകളില്‍ ഗ്രൗണ്ട് ഷോകളും നടക്കും. വ്യോമസേനയുടെ ‘സൗദി ഫാല്‍ക്കണ്‍സ് ടീം’ ആണ് അഭ്യാസങ്ങളില്‍ പങ്കെടുക്കുക. ബുധനാഴ്ച (സെപ്തം. 18) ഖഫ്ജി കോര്‍ണീഷില്‍ വൈകീട്ട് 4.30 നും ജുബൈലിലെ അല്‍ ഫനാതീര്‍ കോര്‍ണീഷില്‍ വൈകീട്ട് 5.05 നും അരങ്ങേറിയ വ്യോമാഭ്യാസ പ്രകടനങ്ങളോടെ ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ പരിപാടികള്‍ക്ക് തുടക്കമായി. വ്യാഴാഴ്ച (സെപ്തം. 19) അല്‍ ഖോബാറിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാര്‍ക്കിലും അല്‍അഹ്‌സയിലെ കിങ് അബ്ദുല്ല റോഡിലും വൈകീട്ട് 4.30 നും ദമ്മാം ഈസ്റ്റ് കോര്‍ണിഷില്‍ വൈകീട്ട് അഞ്ചിനും എയര്‍ഷോകള്‍ അരങ്ങേറി.

ജിദ്ദയില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് കടല്‍ത്തീരത്താണ് പ്രദര്‍ശനം. റിയാദില്‍ സെപ്തംബര്‍ 22, 23 തീയതികളില്‍ കൈറോവാന്‍ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്‌ലാന്‍ പാര്‍ക്കില്‍ വൈകീട്ട് 4.30 ന് ആയിരിക്കും. സെപ്തംബര്‍ 22, 23 തീയതികളില്‍ ഖമീസ് മുഷൈത് (ബോളിവാര്‍ഡ് തംനിയ സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് ആര്‍ട്ട് സ്ട്രീറ്റ്), അമീര്‍ മുഹമ്മദ് ബിന്‍ സഊദ് പാര്‍ക്ക്, അമീര്‍ ഹുസാം ബിന്‍ സഊദ് പാര്‍ക്ക്, അല്‍ബാഹയിലെ റഗദാന്‍ ഫോറസ്റ്റ് എന്നിവിടങ്ങളില്‍ വൈകീട്ട് അഞ്ചിന് ഷോകള്‍ അരങ്ങേറും.

ജിസാന്‍ കോര്‍ണിഷ്, കിങ് ഫൈസല്‍ റോഡ്, തബൂക്കിലെ അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക്, ത്വാഇഫിലെ അല്‍റുദ്ദാഫ് പാര്‍ക്ക്, അല്‍ശിഫ, അല്‍ഹദ എന്നിവിടങ്ങള്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30ന് എയര്‍ ഷോക്ക് സാക്ഷിയാകും. സെപ്തംബര്‍ 24ന് നജ്‌റാനിലെ കിങ് അബ്ദുല്‍ അസീസ് പാര്‍ക്കിലും അല്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് പാര്‍ക്കിലും വൈകീട്ട് അഞ്ചിനും അല്‍ ഖര്‍ജില്‍ വൈകീട്ട് 4.30 നും ഷോകള്‍ നടക്കും.

സെപ്തംബര്‍ 26, 27 തീയതികളില്‍ അല്‍ ഖോബാറിലെ വാട്ടര്‍ഫ്രണ്ടിലും സെപ്തംബര്‍ 30ന് ഹഫര്‍ അല്‍ബാത്വിനിലെ ഹാല മാളിനടുത്തും ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 4.30ന് അല്‍ജൗഫ് സകാക്ക പബ്ലിക് പാര്‍ക്ക്ക്കിലും എയര്‍ഷോകള്‍ വിസ്മയപ്രപഞ്ചം ഒരുക്കും. റിയാദ്, ജിദ്ദ, ജുബൈല്‍ എന്നിവിടങ്ങളിലും നിരവധി നാവിക താവളങ്ങളിലും റോയല്‍ സൗദി നേവി നിരവധി ആഘോഷപരിപാടികള്‍ ഒരുക്കും. റിയാദിലെ ദറഇയ ഗേറ്റില്‍ സൈക്കിള്‍ യാത്രക്കാരുടെ മാര്‍ച്ച് സംഘടിപ്പിക്കും. ജിദ്ദയില്‍ നാവിക കപ്പലുകളുടെ ഷോ,’സഖ്ര്‍ അല്‍ബഹര്‍’ വിമാനങ്ങളുടെ എയര്‍ ഷോ, ഡൈവേഴ്‌സ് ലാന്‍ഡിങ് ഓപ്പറേഷന്‍, സൈനിക വാഹനങ്ങളുടെ മാര്‍ച്ച്, നാവികസേന രക്തസാക്ഷികളുടെ മക്കള്‍ അണിനിരക്കുന്ന മാര്‍ച്ച് എന്നിവയുണ്ടാകും. കൂടാതെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും ‘ഹിസ് മജസ്റ്റി’ കപ്പലുകളുടെ രാത്രി പ്രദര്‍ശനവും സംഘടിപ്പിക്കും.

‘സഖ്ര്‍ അല്‍ജസീറ ഏവിയേഷന്‍ മ്യൂസിയം’ ദേശീയ ദിനാഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ചരിത്രവും സംസ്‌കാരവും വിനോദവും സമന്വയിപ്പിക്കുന്ന സമ്പന്നമായ അനുഭവം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും. സെപ്തംബര്‍ 21, 22, 23 തീയതികളില്‍ വൈകീട്ട് 4.30 മുതല്‍ രാത്രി 11 വരെ മൂന്ന് ദിവസത്തേക്ക് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top