Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ലക്ഷ്യം ഹാട്രിക്; ഖദീജ കളിക്കുകയാണ്

റിയാദ്: അടുത്ത മാസം സൗദി തലസ്ഥാന നഗരിയില്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ ഹാട്രിക് സ്വര്‍ണം നേടാനുളള കഠിന പരിശ്രമത്തിലാണ് മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ഗെയിംസിലും കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഗെയിംസിലും ഖദീജ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം റിയാലാണ് കാഷ് പ്രൈസ്. ഒക്‌ടോബര്‍ ഒന്നു മുതല്‍ നാലുവരെയാത് ബാഡ്മിന്റണ്‍ മത്സരം.

ദേശീയ ഗെയിംസില്‍ ശക്തരായ എതിരാളികളെയാണ് ഇത്തവണ ഖദീജ നേരിടുന്നത്. ഇത്തിഹാദ് ക്ലബിനുവേണ്ടി മത്സരിക്കുന്ന ഖദീജ സൗദി ദേശീയ ബാഡ്മിന്റണ്‍ കോച്ചിന്റെ കീഴില്‍ ദിവസവും രണ്ടു നേരമാണ് പരിശീലനം നടത്തുന്നത്. ഇതിനു പുറമെ ഫിറ്റ്‌നസ്സ് എക്‌സര്‍സൈും ചെയ്യുന്നുണ്ട്. ചില ദിവസങ്ങളില്‍ ഗെയിം കറക്ഷന്‍ ഉള്‍പ്പെടെ പ്രത്യേക പരിശീലനവും ദേശീയ ഗെയിംസ് തയ്യാറെടുപ്പിന്റെ ഭാഗമായി കളിക്കളത്തില്‍ ഉണ്ടാകും.

സൗദി താരങ്ങള്‍ക്ക് പുറമെ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യന്‍ താരങ്ങളുമായി മാറ്റുരച്ചാണ് 2022ലും 23ലും സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയത്. ദേശീയ ഗെയിംസില്‍ വനിതാ സിംഗിള്‍സ് മത്സരത്തില്‍ അണ്ടര്‍ 19, സീനിയര്‍ തുടങ്ങിയ പ്രത്യേക കാറ്റഗറികളില്ല. അതുകൊണ്ടുതന്നെ 25 വയസുളള പരിചയ സമ്പത്തുളള താരങ്ങളുമായി മറ്റുരച്ചാണ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയത്.

സൗദി കിംഗ്ഡം ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 വിഭാഗത്തില്‍ സിംഗിള്‍, ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇരട്ട സ്വര്‍ണം നേടി. സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെയാണ് ദേശീയ ഗെയിംസിലേക്ക് യോഗ്യത നേടിയത്. സൗദി ബാഡ്മിന്റണ്‍ ടീം അംഗമായ ഖദീജ കഴിഞ്ഞ സീസണില്‍ പത്തിലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ സൗദി അറേബ്യയ്ക്കുവേണ്ടി മെഡല്‍ നേടിയിരുന്നു. റിയാദില്‍ ഐടി എഞ്ചിനീയറായ കോഴിക്കോട് കൊടുവളളി കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്-ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top