റിയാദ്: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കേളി കാലാസംസ്‌കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി. മുന്‍ രാജ്യസഭാ അംഗം എന്നതിലുപരി അടിച്ചമര്‍ത്തപ്പെടുന്ന വരുടെയും കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ നേതാവായിരുന്നു യച്ചൂരിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, സീബാ കൂവോട്, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, ഫിറോസ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ്മാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ജോയന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്,
ട്രഷറര്‍ ശ്രീഷ സുകേഷ്, ഷഹീബ വി കെ, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ ഹുസൈന്‍ മണക്കാട്, ഹസ്സന്‍ പുന്നയൂര്‍, ജവാദ് പരിയാട്ട്, ഷമീര്‍ പുലാമന്തോള്‍, ഷാജു പെരുവയല്‍, അനിരുദ്ധന്‍ കീച്ചേരി, സതീഷ്‌കുമാര്‍ വളവില്‍, സുകേഷ് കുമാര്‍, കേളി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ്, സൈബര്‍ വിങ് കണ്‍വീനര്‍ ബിജു തായമ്പത്ത്, മാധ്യമ വിഭാഗം കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍, ചില്ല സര്‍ഗവേദി പ്രതിനിധി ഫൈസല്‍ ഗുരുവായൂര്‍, വിപിന്‍, എന്‍ആര്‍കെ സ്ഥാപക ചെയര്‍മാന്‍ ഐ പി ഉസ്മാന്‍ കോയ, ലൂഹ ഗ്രൂപ്പ് എം ഡി ബഷീര്‍ മുസ്‌ല്യാരകത്ത്, റസൂല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.