ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് അഭിമാന നേട്ടവുമായി ലുലു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 125000 പുഷ്പങ്ങള്‍കൊണ്ട് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ ലുലു അവതരിപ്പിച്ചത്. സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ഗവര്‍ണറേറ്റ്, മുന്‍സിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമായിരുന്നു ഇത്. ജിദ്ദ റോഷന്‍ വാട്ടര്‍ഫ്രണ്ടിലെ പരിപാടിക്ക് സാക്ഷ്യംവഹിക്കാന്‍ നിരവധി ആളുകളും എത്തിയിരുന്നു. പ്രശസ്ത ശില്പിയും കലാകാരനുമായ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലാണ് കൗതുകക്കാഴ്ച ഒരുക്കിയത്. ഗിന്നസ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ എംബാലി മസെചബ എന്‍കോസ് ലുലു ഗ്രൂപ്പിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. മക്ക മേഖല പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ഖര്‍നി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സൗദി ദേശീയ ദിനാഘോഷ വേളയില്‍ ഗിന്നസ് റെക്കോര്‍ഡിന് ലുലു അര്‍ഹരായതില്‍ അതിയായ സന്തോഷമുണ്ടെന്നും സൗദി ഭരണനേതൃത്വം നല്‍കുന്ന പിന്തുണയില്‍ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു പടിഞ്ഞാറന്‍ പ്രവിശ്യ റീജണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിക്ക് സാക്ഷ്യംവഹിക്കാനെത്തിയവര്‍ക്ക് വിവിധി ഗെയിമുകളില്‍ ഭാഗമായി ഐഫോണ്‍, ഇയര്‍പോഡ്, ടിവി, എക്‌സ്‌ക്ലൂസീവ് വാര്‍ഷിക ജിം മെമ്പര്‍ഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങളും നേടി. കംഫര്‍ട്ട് (യൂണിലിവര്‍), റോഷന്‍, റാടാന എസ് എന്‍ എന്നിവരുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.