റിയാദ്: എംഎം ലോറന്‍സിന്റെ വിയോഗത്തില്‍ കേളി രക്ഷാധികാരി സമിതി അനുശോചിച്ചു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ ലോക്‌സഭാ അംഗം, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ് ലോറന്‍സ്.
അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കായും അടിസ്ഥാന വര്‍ഗ്ഗങ്ങളെ സംഘടിപ്പിക്കുന്നതിന്നും ചൂഷിത വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ കൊടിയ മര്‍ധനങ്ങളും ദീര്‍ഘകാലം ജയില്‍ വാസവും അനുഭവിച്ച ഉത്തമ പോരാളിയായിരുന്നു. നിശബ്ദമായി പണിയെടുത്തിരുന്ന തോട്ടിത്തൊഴിലാളികള്‍ക്കും ശബ്ദം ഉണ്ടെന്നും അവരില്‍ അഭൂതപൂര്‍വ്വമായ ഐക്യമുണ്ടെന്നും മാലോകരെ അറിയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ത്യാഗോജ്വലമാണെന്നും കേളി കലാസാംസകാരിക വേദി രക്ഷാധികാരി സമിതി ഇറക്കിയ അനുശോചനകുറിപ്പില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.