Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

പൊന്നാനി കൂട്ടായ്മ വാര്‍ഷിക പൊതുയോഗം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗഡേഷന്‍ന്റെ (പിസിഡബ്‌ളിയു) സൗദി റിയാദ് ഘടകം പ്രഥമ വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. എക്‌സിറ്റ് 18ലെ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യ രക്ഷാധികാരി സലിം കളക്കര ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് കോച്ചും ട്രെയ്‌നറുമായ ഫസല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മകളുടെ പ്രസക്തിയും വ്യക്തികള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വനിതാ പ്രവര്‍ത്തകസമിതി അംഗം സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. വയനാട് ദുരന്തത്തില്‍ വിടപറഞ്ഞവരെ അനുസ്മരിച്ചു. മൗനപ്രാര്‍ത്ഥനയും നടത്തി.
ഫസലു കൊട്ടിലുങ്ങള്‍ ‘അഭിനിവേശം’ കവിത അവതരിപ്പിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ സ്വാഗതവും സെക്രട്ടറി ഫാജിസ് പി നന്ദിയും പറഞ്ഞു.

പ്രവര്‍ത്തന റിപ്പോര്‍ട് സുഹൈല്‍ മഖ്ദൂമും സാമ്പത്തിക റിപ്പോര്‍ട്ട് ഷമീര്‍ മേഘയും അവതരിപ്പിച്ചു. ജനസേവന വിഭാഗം റിപ്പോര്‍ട്ട് അബ്ദുല്‍ റസാഖ് പുറങ് വിശദീകരിച്ചു. ജനസേവന വിഭാഗം അംഗങ്ങള്‍ക്കു വേണ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘സാന്ത്വനം’ പദ്ധതി എംഎ ഖാദര്‍ അവതരിപ്പിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം കബീര്‍ കാടന്‍സ് നിര്‍വ്വഹിച്ചു. അഷ്‌കര്‍ വി ഏറ്റുവാങ്ങി. രക്ഷാധികാരി അംഗങ്ങള്‍ ഷംസു പൊന്നാനി, കെടി അബൂബക്കര്‍, ബക്കര്‍ കിളിയില്‍, ഐടി ചെയര്‍മാന്‍ സംറൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അംഗങ്ങളുടെ നോര്‍ക്ക, പ്രവാസിക്ഷേമ രജിസ്‌ട്രേഷനു ആഷിഫ് മുഹമ്മദ്, ഫസ്‌ലു കൊട്ടിലുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഥിതികള്‍ക്കുള്ള ഉപഹാരം മീഡിയ ചെയര്‍മാന്‍ മുജീബ് ചങ്ങരംകുളം, അല്‍ത്താഫ് കളക്കര, ആഷിഫ് മുഹമ്മദ് എന്നിവര്‍ സമ്മാനിച്ചു. വിവിധ കലാ കായിക പരിപാടികള്‍ക്ക് അന്‍വര്‍ ഷാ, മുഫാഷിര്‍, രമേശ് എന്നിവര്‍നേതൃത്വംനല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top