Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ദേശീയ ദിനം ‘ആഘോഷയാത്ര’യാക്കി അലിഫ് വിദ്യാര്‍ഥികള്‍

റിയാദ്: വിപുലമായ കലാപരിപാടികളോടെ 94-ാമത സൗദി ദേശീയ ദിനം ആഘോഷിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. വിദ്യാര്‍ത്ഥികളുടെ വര്‍ണശബളമായ ‘ആഘോഷയാത്രയാത്ര’യും അരങ്ങേറി. 93 സംവത്സരങ്ങള്‍ പിന്നിട്ട സൗദി അറേബ്യയുടെ സാംസ്‌കാരിക മുന്നേറ്റവും വികസനക്കുതിപ്പും അടയാളപ്പെടുത്തുന്ന ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. രണ്ടുദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ആദ്യ ദിനം കെ ജി വിദ്യാര്‍ത്ഥികളുടെ വെല്‍ക്കം ഡാന്‍സ്, ഫ്‌ലാഗ് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ പരിപാടികള്‍ നടന്നു. രണ്ടാം ദിവസം സാമൂഹ്യ പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും സൗദി മാതൃക അടയാളപ്പെടുത്തുന്ന നിരവധി കലാപരിപാടികള്‍ക്ക് വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. മിലിറ്ററി ഡാന്‍സും സൗദിയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന വിവിധ അവതരണങ്ങളും ശ്രദ്ധേയമായി.

പ്രൗഢമായ സംഗമത്തിന് സൗദി എയര്‍ലെന്‍സ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് അല്‍ മശാഇരി മുഖ്യാതിഥിയായിരുന്നു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ സിഇഒ ലുഖ്മാന്‍ അഹമദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ മുഹമ്മദ്, ഗാസി അല്‍ ഉനൈസി, തലാല്‍ അല്‍ മുഹ്‌സിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് കോഡിനേറ്റര്‍മാരായ ഫാത്തിമ റിഫാന, വിസ്മി രതീഷ് എന്നിവര്‍ നേതൃത്വംനല്‍കി. പ്രിന്‍സിപ്പള്‍ മുഹമ്മദ് മുസ്തഫ, മാനേജര്‍ മുനീറ അല്‍ സഹ്‌ലി, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത് സ്വാഗതവും പ്രോഗാം കോഡിനേറ്റര്‍ നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top