റിയാദ്: കേളി കേന്ദ്ര കമ്മറ്റി അംഗവും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന ഹുസൈന്‍ മണക്കാടിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
34 വര്‍ഷം റിയാദിലെ സിങ്ക് കോട്ടിംഗ് കമ്പനിയില്‍ ഫോര്‍മാനായിരുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. കേളിയുടെ ആദ്യകാല അംഗം, കേളി ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം, കേന്ദ്ര കമ്മറ്റി അംഗം, ഏരിയ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേളി വളണ്ടിയര്‍ ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോസ് തയ്യില്‍, സീബാ കൂവോട്, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ വൈസ് പ്രസിഡന്റ്മാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, അസീസിയ ഏരിയ സെക്രട്ടറി റഫീക് ചാലിയം, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം,
ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയ്, താജുദ്ധീന്‍, ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ഗ്യാസ് ബക്കാല യൂണിറ്റ് ആക്ടിങ് സെക്രട്ടറി അബ്ദുള്‍ കലാം, ചില്ല സഹ കോഡിനേറ്റര്‍ നാസര്‍ കാരക്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കമ്മറ്റികള്‍ ഹുസൈന്‍ മണക്കാടിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും യാത്ര പോകുന്ന ഹുസൈന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.