റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനം മൈത്രി കരുനാഗപ്പള്ളി ആഘോഷിച്ചു. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ഈ രാജ്യം വ്യത്യസ്ത മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം. ഇന്ത്യയും സൗദി അറേബ്യയും എക്കാലവും തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധം സൗദിയില്‍ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കികാണുന്നതതെന്നും സംസാരിച്ചവര്‍ പറഞ്ഞു.
ഷംനാദ് കരുനാഗപ്പള്ളി, ബാലു കുട്ടന്‍, മജീദ് മൈത്രി, നസീര്‍ ഖാന്‍, ഷാനാവാസ് മുനമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബേബി കെന്‍സ ഫാത്തിമ, അസ്‌റ മറിയം എന്നിവരും സംബന്ധിച്ചു. സാബു കല്ലേലിഭാഗം, ഫത്തഹുദീന്‍, അനില്‍ കുമാര്‍, ഷാജഹാന്‍ കോയിവിള, ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.