Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (റിഫ) വളര്‍ന്നു വരുന്ന തലമുറക്കായി റിഫ അക്കാദമി ഡിവിഷന്‍ ലീഗ് ആരംഭിച്ചു. റിയാദ് സോക്കര്‍, യൂത്ത് സോക്കര്‍, യുനൈറ്റഡ് ഫുട്‌ബോള്‍ എന്നീ മൂന്ന് അക്കാദമികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ കളിയില്‍, സൈഫു കരുളായി, ശകീല്‍ തിരൂര്‍ക്കാട്, നാസര്‍ മാവൂര്‍, ഇംതിയാസ് ബംഗാളത്, ആത്തിഫ് ബുഖാരി, ആദില്‍ ഷഹ്നാഫ് എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു.

സെപ്തംബര്‍ 13ന് ആരംഭിച്ച മത്സരം തുടര്‍ന്നുളള മൂന്ന് ആഴ്ചകളിഫ തുടരും. ഓരോ ആഴ്ചയിലും ഒരു മത്സരമാണ് അരങ്ങേറുക. ലീഗ് മത്സരത്തിനൊടുവില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഒക്ടോബര് 4നു ഫൈനലില്‍ ഏറ്റുമുട്ടു. ആദ്യ മത്സരത്തില്‍ യൂത്ത് സോക്കര്‍ അക്കാദമി, റിയാദ് സോക്കര്‍ അക്കാദമി എന്നീ ടീമുകളാണ് മാറ്റുരച്ചത്. ഇരു ടീമും ഓരോ ഗോള്‍ നേടി സമ നിലയിലായതോടെ ഒരു പോയിന്റ് നേടി.

കളിയുടെ ആദ്യ പകുതിയില്‍ യൂത്ത് സോക്കര്‍ അബ്ദുള്‍റഹ്മാന്റെ അപ്രതീക്ഷിതമായ ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയില്‍ റിയാദ് സോക്കര്‍ ശാമിലിന്റെ അതിമനോഹരമായ ലോങ്ങ് റേഞ്ച് ഗോളില്‍ ടീമിനെ സമ നിലയില്‍ എത്തിച്ചു. കളിയിലെ സെന്റര്‍ ഹാള്‍ഫില്‍ നിന്നു തന്റെ ഇടം കാലു കൊണ്ട് മിന്നല്‍ വേഗത്തിലുള്ള ഷോട്ടില്‍ തീര്‍ത്ത ഗോളിന് മാന്‍ ഓഫ് ദി മാച്ച് ആയി ശാമിലിനെ തിരഞ്ഞെടുത്തു, സെപ്തംബര്‍ 20നു യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയും യൂത്ത് സോക്കര്‍ അക്കാദമിയും രണ്ടാം മത്സരത്തിനിറങ്ങും

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top