Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

ഐടി കൂട്ടായ്മയെ മുനീബ് പാഴൂര്‍ നയിക്കും

റിയാദ്: ജിസിസിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐടി എക്‌സ്പര്‍ട്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് (ഐടിഇഇ) റിയാദ് ചാപ്റ്ററിന് നവ നേതൃത്വം. ഐടിഇഇ റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായി മുനീബ് പാഴൂര്‍ (പ്രസിഡന്റ്), മുഹമ്മദ് അഹ്മദ് (വൈസ് പ്രസിഡന്റ്), റഫ്‌സാദ് വാഴയില്‍ (ജനറല്‍ സെക്രട്ടറി), നജാഫ് മുഹമദ്, ഷമീം മുക്കത്ത് (ജോ. സെക്രട്ടറിമാര്‍), യാസിര്‍ ബക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സുഹാസ് ചേപ്പാലി (മീഡിയ ആന്‍ഡ് പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍), ഉപദേശക സമിതിയിലേയ്ക്ക് സാജിദ് പരിയാരത്ത് (ചെയര്‍മാന്‍), അമീര്‍ഖാന്‍, നവാസ് റഷീദ്, ഷെയ്ഖ് സലീം എന്നിവരെയും തെരഞ്ഞെടുത്തു.

സെപ്തംബര്‍ 28ന്ന് മാലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സൈബര്‍ സെക്യൂരിറ്റി വിഷയത്തില്‍ ബ്രേക്ഫാസ്റ്റ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സെഷന്‍ നടത്തും. ഐടി പ്രൊഷനുകളെ ഉള്‍പെടുത്തി സംഘടന വിപുലീകരിക്കും. അടുത്ത വര്‍ഷം ആദ്യം റിയാദില്‍ വാര്‍ഷിക സമ്മേളനം നടത്തും. ലേഡീസ് ഐ ടി പ്രൊഫഷനുകള്‍ക്കായി പ്രതേക വിംഗ് എന്നിവ യോഗം ചര്‍ച്ച ചെയ്തു.

റിയാദ് ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുന്നീബ് പാഴൂര്‍ ആദ്യക്ഷത ചര്‍ച്ചയില്‍ സുഹാസ് ചേപ്പാലി, നവാസ് റഷീദ്, അമീര്‍ഖാന്‍, മുഹമ്മദ് അഹ്മദ്, ശൈഖ് സലിം എന്നിവര്‍ പങ്കെടുത്തു. സാജിദ് പരിയാരത്ത് സ്വാഗതവും റഫ്‌സാദ് വാഴയില്‍ നന്ദിയും പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലുളള വിദഗ്ദരാണ് സംഘടനയിലെ അംഗങ്ങള്‍. വിവര വിനിമയ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുക, തൊഴില്‍ സാഹചര്യങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുക, അംഗങ്ങളുടെ വ്യക്തിത്വ വികസനം എന്നിവയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www.itee.in വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top