
ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് വിപുലമായ തയാറെടുപ്പുമായി ലുലു. ആഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ലുലു പ്രദര്‍ശിപ്പിക്കും. ഒന്നേകാല്‍ ലക്ഷം പുഷ്പങ്ങള്‍ ഉപയോഗിച്ച് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ തയ്യാറാക്കുന്നത്. മക്ക ഗവര്‍ണറേറ്റ്, സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ജിദ്ദ മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമാകും ഇത്. ഗിന്നസ് റോക്കോര്‍ഡിലേക്കും പ്രദര്‍ശനം ഇടം പിടിക്കും. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ജിദ്ദയിലെത്തും. സെപ്റ്റംബര്‍ 20ന് വൈകിട്ട് 4ന് ജിദ്ദ റോഷ് വാട്ടര്‍ഫ്രണ്ടിലാണ് പരിപാടി. ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ അബ്ദുള്ള ബിന്‍ ജലവി അല്‍ സൗദ് മുഖ്യാതിഥിയാകും.
പരിപാടിക്ക് സാക്ഷ്യംവഹിക്കാന്‍ പൊതുജനങ്ങള്‍ക്കും രജിസ്‌ട്രേഷനിലൂടെ അവസരമുണ്ട്. ഐഫോണ്‍, ഇയര്‍പോഡ്, ടിവി, എക്‌സ്‌ക്ലൂസീവ് വാര്‍ഷിക ജിം മെമ്പര്‍ഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ നേടാനും സാധിക്കും. കംഫര്‍ട്ട് (യൂണിലിവര്‍), റോഷ്എന്‍, റോട്ടാന തുടങ്ങിയവരുമായി സഹകരിച്ചാണ് പ്രദര്‍ശനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.