
റിയാദ്: സൗദി സെന്‍ട്രല്‍ ബാങ്ക് 200 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുനൂറ് റിയാലിന്റെ നോട്ട് പുറത്തിറക്കിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്നുമുതല്‍ നോട്ട് വിപണിയില്‍ ലഭ്യമായി തുടങ്ങി.

സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം, വിഷന്‍ 2030ന്റെ ചിഹ്‌നം എന്നിവയാണ് ഒരു വശത്തുളളത്. തലസ്ഥാന നഗരിയിലെ കൊട്ടാരത്തിന്റെ ചിത്രം മറുവശത്തും ആലേഘനം ചെയ്തിട്ടുണ്ട്.
കറന്‍സി അച്ചടിയില്‍ ഏറ്റവും മികച്ച മാനദണ്ഡങ്ങളാണ് പുതിയ നോട്ടിന് സ്വീകരിച്ചിട്ടുളളത്. എറ്റവും ഉയര്‍ന്ന സുരക്ഷാ സവിശേഷതകള്‍, ആകര്‍ഷകമായ രൂപകല്‍പ്പന, നിറങ്ങള്‍ എന്നിവ പുതിയ നോട്ടിന്റെ പ്രത്യേകതയാണെന്നും സാമ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
