റിയാദ്: സൗദി അറേബ്യയില്‍ വിദേശികളായ വനിതാ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ തൊഴില്‍ വിസകള്‍ അനുവദിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വനിതകളെ റിക്രൂട് ചെയ്യാന്‍ 2.3 ലക്ഷം വിസകള്‍ അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 15,000 വിസകളാണ് അനുവദിച്ചത്. എന്നാല്‍ നാലാം പാദത്തില്‍ വനിതകളെ റിക്രൂട് ചെയ്യുന്നതിന് 2,30,797 വിസകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും സ്വകാര്യ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നതിനുമാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. രണ്ടാം പാദത്തിലും മൂന്നാം പാദത്തിലുമായി 25,252 വിസകള്‍ മാത്രമാണ് വനിതാ റിക്രൂട്‌മെന്റിന് അനുവദിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം തൊഴില്‍ വിസ വിതരണം 49 ശതമാനം കുറഞ്ഞിരുന്നു.
2019 നാലാം പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച തൊഴില്‍ വിസകളുടെ എണ്ണം 50 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ആകെ 3.29 ലക്ഷം തൊഴില്‍ വിസകളാണ് വിതരണം ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.