Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിന് സൗദി ശൂറാ കൗണ്‍സിലിന്റെ അംഗീകാരം

റിയാദ്: സൗദി ശൂറാ കൗണ്‍സില്‍ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പാസാക്കി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര നിയമ നിര്‍മാണത്തിനാണ് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധം മാലിന്യ സംസ്‌കരണം അനുവദിക്കില്ല. മാലിന്യ സംഭരണം, സംസ്‌കരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൂന്ന് കോടി റിയാല്‍ വരെ പിഴ ശിക്ഷയും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമാകുന്ന വിധം പൊതുയിടങ്ങളില്‍ മാലിന്യം കത്തിക്കുക, ഉപേക്ഷിക്കുക എന്നിവ കുറ്റകരമാണെന്നും ശൂറാ കൗണ്‍സില്‍ പാസാക്കിയ വേസ്റ്റ് മാനേജ്‌മെന്റ് നിയമം വ്യക്തമാക്കുന്നു.

മാലിന്യം നീക്കം ചെയ്യുന്നതിനും തരംതിരിക്കുന്നതിനും കയറ്റുമതി-ഇറക്കുമതി ചെയ്യുന്നതിനും സമഗ്രമായ മാര്‍ഗ നിര്‍ദേശവും നിയമം വ്യക്തമാക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജ്ജനം വഴി പരിസ്ഥിതി സംരക്ഷിക്കുന്നതിനും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും സഹായിക്കുന്ന നിയമമാണ് ശൂറാ കൗണ്‍ അംഗീകരിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top